മെയ് ദിനത്തിൽ ബാങ്കുകള്‍ അവധിയോ ? ഈ മാസത്തെ അവധി ദിനങ്ങള്‍ അറിയാം…

BANK HOLIDAYS may 2026

മെയ് ദിനമായ ഇന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോളിഡേ കലണ്ടർ പ്രകാരം ഇന്ത്യയിലെ നിരവധി ബാങ്കുകള്‍ അവധിയാണ്. എന്നാൽ പബ്ലിക് ഹോളിഡേ മാത്രമല്ല, അവധി ദിനങ്ങള്‍ വരുന്നത്. ഓരോ സംസ്ഥാനങ്ങളിലെ ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും അനുസരിച്ച് മാറ്റം വരുന്നു. അതിനാൽ ഒരു സംസ്ഥാനത്തുള്ള അവധി മറ്റ് സംസ്ഥാനങ്ങളെ ബാധകമാകണമെന്നില്ല.

മെയ് ഒന്നിന് ബാങ്ക് അവധിയോ?

അഗർത്തല, ബെലാപൂർ, ബെംഗളൂരു, ഐസോൾ, ഭോപ്പാൽ, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ഡെറാഡൂൺ, ഇംഫാൽ, ഇതാനഗർ, എറണാകുളം, കൊൽക്കത്ത, ജമ്മു, കാൻപൂർ, ലക്നൗ, മുംബൈ, പനാജി, പട്‌ന, റായ്പൂർ, റാഞ്ചി, നാഗ്പൂർ, ന്യൂഡൽഹി, ഷിംല, ശ്രീനഗർ, തിരുവനന്തപുരം, വിജയവാഡ എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്.

ALSO READ: കടല്‍ വിഭവങ്ങളും വിദേശ പഴങ്ങളും ഇന്ത്യയിലേക്ക് ഒഴുകും ! ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിരിച്ചടിയുണ്ടാക്കുന്നത് ഈ മേഖലകളിൽ

മെയ് 2026ലെ ബാങ്ക് അവധികള്‍

  1. മെയ് 1 – മെയ് ദിനം, മഹാരാഷ്ട്ര ദിനം, ബുദ്ധ പൂർണിമ
  2. മെയ് 3 – ഞായറാഴ്ച
  3. മെയ് 9 – രണ്ടാം ശനി
  4. മെയ് 10 – ഞായറാഴ്ച
  5. മെയ് 16 – സിക്കിം സംസ്ഥാന ദിനമായതിനാൽ സിക്കിമിൽ ബാങ്കുകൾക്ക് അവധിയായിരിക്കും
  6. മെയ് 17 – ഞായറാഴ്ച
  7. മെയ് 23 – നാലാം ശനി
  8. മെയ് 24 – ഞായറാഴ്ച
  9. മെയ് 26 – കാസി നസ്രുൽ ഇസ്ലാം ജയന്തി കാരണം ത്രിപുരയിലെ ബാങ്കുകൾക്ക് അവധി
  10. മെയ് 27–28 – ബക്രീദ്
  11. മെയ് 31 – ഞായറാഴ്ച

കേരളത്തിലെ ബാങ്ക് അവധികള്‍

  1. മെയ് 1– മെയ് ദിനം
  2. മെയ് 3 – ഞായറാഴ്ച
  3. മെയ് 9 – രണ്ടാം ശനി
  4. മെയ് 10 – ഞായറാഴ്ച
  5. മെയ് 17 – ഞായറാഴ്ച
  6. മെയ് 23 – നാലാം ശനി
  7. മെയ് 24 – ഞായറാഴ്ച
  8. മെയ് 27 – 28 – ബക്രീദ്
  9. മെയ് 31– ഞായറാഴ്ച
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News