ബാങ്ക് ജോലി ലക്ഷ്യമിടുന്നവർക്ക് ഇതാ സുവർണ്ണാവസരം; 5200 ൽ പരം ഒഴിവുകൾ; നഷ്ടപ്പെടുത്തല്ലേ..

bank jobs

ബാങ്ക് ജോലി അന്വേഷിക്കുക ആണോ എങ്കിൽ ഇതാ വിവിധ ബാങ്കുകളിൽ ആയി ഇപ്പോൾ ജോലി നേടാൻ അവസരം, ഒഴിവ്, ബാങ്കുകൾ ചുവടെ നൽകുന്നു. ജൂലൈ 21ന് മുൻപായാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, UCO ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ദ്ബാങ്ക് തുടങ്ങിയ ബാങ്കുകളിലാണ് ഒഴിവുകളുള്ളത്. 5200 പരം ഒഴിവുകൾ ഈ ബാങ്കുകളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ALSO READ: ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലേക്ക് ജോലി നോക്കുകയാണോ? എങ്കില്‍ ഇപ്പോഴാണ് നിങ്ങളുടെ അവസരം


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ ( IBPS), വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ എന്നീ ഒഴിവുകളിലേക്ക് ആണ് കൂടുതലായും അപേക്ഷ ക്ഷണിച്ചത്. ഗവൺമെന്റ് അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം (ബിരുദം) അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത എന്നതാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിന് 850 രൂപ, SC/ST/PWBD/ EXSM വിഭാഗങ്ങൾക്ക് 175 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News