
കഴിഞ്ഞ സെഷനുകളിൽ പോലെ തന്നെ ഇന്നും വിപണിക്ക് കരുത്തായത് ബാങ്കിംഗ് ഓഹരികളിൽ ഉണ്ടായ കുതിപ്പാണ്. എസ് ബി ഐ ഒഴികെയുള്ള ബാങ്കിങ് ഓഹരികൾ എല്ലാം തന്നെ നേട്ടത്തോടെ ആണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എന്നി ഓഹരികൾ ഇന്ന് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. റിലയൻസ് ഇൻഡസ്ട്രീസും ഇന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കി.
Also Read: ആ ഭാഗ്യവാൻ നിങ്ങളോ? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്
രൂപ നടത്തിയ തിരിച്ചുവരവാണ് ഓഹരിവിപണിയിലെ ആവേശത്തിന് കാരണമായത്. മേയ് 20ന് രേഖപ്പെടുത്തിയ 96.96 എന്ന റെക്കോർഡ് താഴ്ചയിൽ നിന്ന് കരകയറിയ രൂപയുടെ മൂല്യം ഇന്ന് 95.68 ആയി ഉയർന്നു. അതേസമയം കമ്പനിയുടെ നാലാം പാദ ഫലങ്ങൾ പ്രതീക്ഷയ്ക്ക് താഴെയായതിനാൽ സൺ ഫർമ ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ജൂൺ മുതൽ വാഹനവില 30,000 രൂപ വരെ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് മാരുതി സുസുക്കി ഓഹരികൾ താഴ്ന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

