
ജൂൺ മാസത്തിൽ ബാങ്കുകളിൽ നേരിട്ട് പോകാൻ പദ്ധതിയിടുന്നവർ ബാങ്ക് അവധി ദിവസങ്ങൾ മുൻകൂട്ടി പരിശോധിക്കുന്നത് നല്ലതാണ്. 2026 ജൂണിൽ രാജ്യത്തുടനീളം നിരവധി ബാങ്ക് അവധികളാണ് വരുന്നത്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും പതിവുപോലെ ബാങ്കുകൾ അടഞ്ഞുകിടക്കും. കൂടാതെ ഞായറാഴ്ചകളും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധികളും ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചേക്കും.
ജൂൺ 13-ാം തീയതി രണ്ടാം ശനിയാഴ്ചയായതിനാൽ രാജ്യവ്യാപകമായി ബാങ്കുകൾക്ക് അവധിയായിരിക്കും. ജൂൺ 27 നാലാം ശനിയാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കില്ല. ഇതുകൂടാതെ എല്ലാ ഞായറാഴ്ചയും ബാങ്കുകൾ അടഞ്ഞുകിടക്കും. ജൂൺ 26 മുഹറം പ്രമാണിച്ചും വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആർബിഐയുടെ അവധി പട്ടികയിൽ വ്യക്തമാക്കുന്നു.
also read:കുതിച്ചത് കിതക്കാനോ ? വീണ്ടും സ്വർണവിലയിൽ ഇടിവ്
ചില സംസ്ഥാനങ്ങളിൽ ജൂൺ 15, ജൂൺ 29, ജൂൺ 30 തീയതികളിലും പ്രാദേശിക ആഘോഷങ്ങളെ തുടർന്നുള്ള ബാങ്ക് അവധികളുണ്ട്. അതിനാൽ ബാങ്ക് ബ്രാഞ്ചിൽ നേരിട്ട് പോകേണ്ടവർ തങ്ങളുടെ സംസ്ഥാനത്തെ അവധി പട്ടിക പ്രത്യേകം പരിശോധിക്കുന്നത് നല്ലതാണ്. ചെക്ക് ക്ലിയറൻസ്, പാസ്‌ബുക്ക് അപ്ഡേഷൻ, ലോൺ സംബന്ധമായ സേവനങ്ങൾ തുടങ്ങിയവയ്ക്ക് ശാഖ സന്ദർശനം ആവശ്യമായവർ യാത്രയ്ക്ക് മുമ്പ് ബാങ്ക് പ്രവർത്തനദിവസം ഉറപ്പാക്കണം. അതേസമയം, നെറ്റ് ബാങ്കിംഗ്, യുപിഐ, എടിഎം, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ പതിവുപോലെ ലഭ്യമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

