കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോഡ് മഞ്ചേശ്വരത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാറില്‍ പുകയില ഉത്പന്നങ്ങള്‍ കടത്തിയ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു

മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പനങ്ങള്‍ പിടികൂടിയത്.. കാസറഗോഡ് ഉളിയത്തടുക്ക സ്വദേശി കെ. അന്‍വര്‍ അലി, ചെര്‍ക്കള സ്വദേശി മൊയ്തു.ബി എന്നിവരാണ് കര്‍ണാടകയില്‍ നിന്ന് കാറില്‍ പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ഇരുവര്‍ക്കുമെതിരെ കോട്പ നിയമ പ്രകാരം കേസെടുത്തു. 240 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് കാറില്‍ നിന്ന് കണ്ടെത്തിയത്.

Also Read: സോളാറിൽ സി ബി ഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെ; എ കെ ബാലൻ

എക്‌സൈസ് കസ്റ്റഡിയില്‍ എടുത്ത പുകയില ഉത്പന്നങ്ങള്‍ക്ക് 2 ലക്ഷം രൂപയോളം വില വരും. ഒരു മാസത്തിനിടയില്‍ 4 കാറുകളിലായി കടത്തിയ 750 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റല്‍ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here