മദ്യപിക്കാനെത്തിയ ആളുമായി തർക്കം; താമരശ്ശേരിയിൽ ബാർ ജീവനക്കാരന് വെട്ടേറ്റു

താമരശ്ശേരിയിലെ ബാറില്‍ ജീവനക്കാരന് വെട്ടേറ്റു. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിന പുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ താമരശ്ശേരി വെഴുപ്പൂര്‍ അമ്പലകുന്നുമ്മല്‍ ബിജു(45)വിനാണ് കഴുത്തിന് വെട്ടേറ്റത്. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. മദ്യപിക്കാനെത്തിയ ആളും ബിജുവും തമ്മില്‍ ബാറിനുള്ളില്‍ വെച്ച് വാക്കേറ്റമുണ്ടായിരുന്നു. പിന്നീട് പുറത്തെത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് കത്തി എടുത്ത് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു.

Also Read: ‘ബന്ധം ഉപേക്ഷിച്ച് മറ്റൊരു പ്രണയത്തിലേർപ്പെട്ടു’, നടുറോഡിൽ വെച്ച് യുവതിയെ സ്‌പാനർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി മുൻ കാമുകൻ; സംഭവം മുംബൈയിൽ: വീഡിയോ

പരിക്കേറ്റ ബിജുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചിക്തിസ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമം നടത്തിയ ഉടനെ പ്രതി രക്ഷപ്പെട്ടു.

Also Read: ‘പശുക്കിടാവിന്‍റെ പാൽ മോഷ്ടിച്ചാണ് നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്, സസ്യാഹാരികളുടെ കള്ളത്തരം മനസ്സിലാകുന്നില്ല’, നളിനി ഉനഗറിന് സ്വര ഭാസ്‌കറിന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News