ബാര്‍ബി സിനിമയ്ക്ക് ഖത്തറിലും വിലക്ക്

ബാര്‍ബി സിനിമയ്ക്ക് ഖത്തറിലും വിലക്ക് ഏർപ്പെടുത്തി. ഖത്തറിലെ തിയേറ്ററുകളില്‍ ബാര്‍ബിക്ക് പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്ത്, ഒമാന്‍, ലബനോന്‍ എന്നിവിടങ്ങളിലും ബാര്‍ബി സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ നോവോ സിനിമയുടെ മാനേജ്‌മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞമാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ALSO READ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി പിടിയിൽ

അതേസമയം കുവൈത്തില്‍ ബാര്‍ബിക്ക് പുറമെ ‘ടോക് ടു മീ’ എന്ന സിനിമയും പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. കുവൈത്തിന്റെ പൊതുരീതികള്‍ക്ക് വിരുദ്ധമായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതാണ് ഈ സിനിമകൾ എന്നാണ് കുവൈത്ത് ഇന്‍ഫര്‍മേഷന്‍സ് കമ്മറ്റി മന്ത്രാലയം അറിയിച്ചത്.

ALSO READ:പത്തനംതിട്ടയിൽ കനത്ത മഴ; ഉരുള്‍പൊട്ടിയെന്ന് സംശയം, മൂഴിയാര്‍ ഡാം വീണ്ടും തുറന്നേക്കും

സാധാരണയായി വിദേശ സിനിമകളിൽ വിരുദ്ധമായ സീനുകള്‍ ഉണ്ടെങ്കില്‍ അവ സെന്‍സര്‍ ചെയ്യാനാണ് കമ്മറ്റി ഉത്തരവ്. എന്നാല്‍ സിനിമ കൈകാര്യം ചെയ്യുന്നത് കുവൈത്ത് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കാത്ത രീതിയിലുള്ള ആശയം, സന്ദേശം അല്ലെങ്കില്‍ അനുകൂലമല്ലാത്ത പെരുമാറ്റം എന്നിവയാണെങ്കില്‍ സിനിമ വിലക്കാനാണ് കമ്മറ്റിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel