
ലാലിഗയിൽ മികച്ച ഫോം തുടർന്ന് എഫ്‍സി ബാർസിലോണ. ക്യാമ്പ് നൗവിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെൽറ്റ വിഗോയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തു. ആരാധകരെ മുൾമുനയിൽ നിർത്തിയ ആവേശകരമായ മത്സരത്തിൽ ബാഴ്സലോണയുടെ സൂപ്പർ താരം യമാലിൻ്റെ ഏക ഗോളിനാണ് വിജയം കൈവരിച്ചത്. ഈ വിജയത്തോടെ ബാഴ്സലോണ കിരീടപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിനെക്കാൾ 9 പോയിൻ്റ് ലീഡ് നേടിയെടുത്തു.
ഹൻസി ഫ്ലിക്കെന്ന ജർമ്മൻ പരിശീലകൻ്റെ കീഴിൽ യുവ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മത്സരത്തിൻ്റെ തുടക്കം മുതൽ ആക്രമണം അഴിച്ച് വിട്ട ബാഴ്സിലോണയ്ക്കായിരുന്നു മുൻതൂക്കം. മറുവശത്ത് സെറ്റ വിഗോയാവട്ടെ ബാഴ്സയുടെ ശക്തമായ അക്രമത്തെ പ്രതിരോധക്കോട്ടകെട്ടി തടഞ്ഞു നിർത്തി. മത്സരത്തിൻ്റെ 30ാം മിനിറ്റിൽ സ്പെയിൻ മുന്നേറ്റ താരം ഫെറാൻ ടോറസ് വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് ആരാധകരെ നിരാശരാക്കി. 40ാം മിനിറ്റിൽ വിങ്ങിലൂടെ അക്രമിച്ച് കയറിയ ലാമിൻ യമാലിനെ പെനാൽറ്റി ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൾറ്റി കൃത്ത്യമായി വലയിലെത്തിച്ച് ബാഴ്സക്ക് ലീഡ് നൽകി. ആദ്യപകുതിയിലെ യമാലിൻ്റെ മുന്നേറ്റത്തെ തടയാൻ സെറ്റ വിഗോ താരങ്ങൾ നന്നായി വിയർത്തു. ആദ്യപകുതി അവസാനിക്കുമ്പോൾ ബാഴ്സ ഒരു ഗോളിൻ്റെ ലീഡിലായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ യമാലിന് പരിക്ക് പറ്റിയത് ആരാധകർക്കിടയിൽ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.
Also read: ഹോ എന്തൊരു വേഗം! യോ യോ സൂര്യവംശി; രണ്ട് ഐപിഎൽ റെക്കോർഡുകൾ കൂടി തകർത്തു
രണ്ടാം പകുതിയിൽ കളി തിരിച്ച് പിടിക്കാൻവേണ്ടി സെൽറ്റ വിഗോ കിണഞ്ഞു ശ്രമിച്ചു. ബാഴ്സയുടെ പ്രധിരോധം തകർത്ത് സെൽറ്റ മുന്നോട്ട് പോയെങ്കിലും ബാഴസയുടെ ഗോൾ കീപ്പർ ജോവാൻ ഗാർഷ്യയെ മറികടക്കാൻ സാധിച്ചില്ല. ബാഴ്സയുടെ ഹൈലൈൻ പ്രധിരോധം പലപ്പോഴും വെല്ലുവിളിയായിട്ടുണ്ട്. പരിചയ സമ്പത്തുള്ള പ്രതിരോധ താരം ബാഴ്സക്ക് ഇല്ലാത്തത് വെല്ലുവിളിയാണ്. മത്സരത്തിലുടനീളം മദ്ധ്യനിര നിയന്ത്രിച്ച പെഡ്രിയാണ് മത്സരത്തിലെ താരം. മത്സരം അവസാനിച്ചപ്പോൾ 3 പോയിൻ്റ് നേടി ബാഴ്സ ലീഗിൽ ഒന്നാം സ്ഥാനത്ത് 9 പോയിൻ്റിൻ്റെ ലീഡ് ഉയർത്തി. ഇതോടെ ബാഴ്സ ലാ ലീഗ കിരീടത്തോടെ അടുത്തു. മത്സരത്തിൽ മികച്ച കളി പുറത്തെടുത്ത സെൽറ്റക്ക് ഫിനിഷിംഗിലെ പിഴവുകളാണ് തിരിച്ചടിയായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

