
അഞ്ച് തവണ ചാംപ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള ടീമാണ് ബാഴ്സലോണ. 1992, 2006, 2009, 2011, 2015 സീസണുകളിലാണ് ബാഴ്സ യൂറോപ്പിന്‍റെ ഫുട്ബോൾ രാജാക്കൻമാരായിട്ടുള്ളത്. എന്നാൽ ഈ സീസണിൽ ബാഴ്സയ്ക്ക് മുന്നിൽ ഉള്ളത് ഒരു മരണക്കളിയാണ്. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ അവരുടെ മൈതാനത്ത് നേരിടുമ്പോൾ ബാഴ്സയ്ക്ക് വമ്പൻ ജയം കൂടിയേ തീരു. ആദ്യ പാദത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ രണ്ട് ഗോളിന് തോറ്റതാണ് ബാഴ്സയെ ത്രിശങ്കുവിലാക്കിയത്.
എന്നാൽ ചാംപ്യൻസ് ലീഗിൽ വമ്പൻ തിരിച്ചുവരവുകൾക്ക് പേരുകേട്ടവരാണ് കറ്റാലൻ ക്ലബുകാർ. ബാഴ്സ ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത രണ്ട് മത്സരങ്ങളാണ് അത്തരത്തിലുള്ളത്.
2017ലെ പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ പി.എസ്.ജിയ്ക്കെതിരായ ബാഴ്സയുടെ കളി അവിസ്മരണീയമായ ഒന്നാണ്. ആദ്യ പാദത്തിൽ 4-0ന് തോറ്റ ബാഴ്സ അന്ന് 6-1നാണ് രണ്ടാം പാദത്തിൽ ഫ്രഞ്ച് ടീമിനെ വകവരുത്തി ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. ഇത് ഒരു പക്ഷേ ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവ് മത്സരങ്ങളിലൊന്നാണ്. അന്ന് 95-ാം മിനിട്ടിൽ സെർജി റോബർട്ടോ നേടിയ ഗോളാണ് ബാഴ്സയെ രക്ഷിച്ചത്.
Also Read- യുവേഫ ചാമ്പ്യൻസ് ലീഗ്: രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍
2011ൽ ചെൽസിയ്ക്കെതിരെ സെമിഫൈനൽ രണ്ടാം പാദത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ബാഴ്സ സ്റ്റോപ്പേജ് ടൈമിൽ ഗോൾ മടക്കിയാണ് ഫൈനലിലേക്ക് മുന്നേറിയത്. ആന്ദ്രേ ഇനിയസ്റ്റയുടെ സ്കോറിങ് മികവിലാണ് ബാഴ്സ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

