ലെവന്‍ വേറെ ലെവല്‍; ഇരട്ട ഗോളുമായി ലെവന്‍ഡോസ്‌കിയും ടോറിയും, സെവിയ്യയെ കീറി ബാഴ്‌സ

barca

ലെവന്‍ഡോസ്‌കിയുടെയും ടോറിയുടെയും ഇരട്ട ഗോളുകളില്‍ സെവിയ്യയെ തകര്‍ത്ത്‌ ബാഴ്‌സലോണ. ലാലിഗയില്‍ ഞായറാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്കാണ്‌ ബാഴ്‌സയുടെ ജയം. ബാഴ്സലോണയിലെ ലൂയിസ്‌ കമ്പനീസ്‌ ഒളിമ്പിക്‌ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഉടനീളം ബാഴ്‌സയ്‌ക്കായിരുന്നു മേധാവിത്വം.

Also Read: അടിക്ക് തിരിച്ചടി; മൊഹമ്മദൻസിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് കുതിപ്പ്

ആദ്യ ഗോള്‍ നേടി 15 മിനിറ്റിനുള്ളില്‍ തന്നെ മൂന്നു ഗോളുകള്‍ നേടി എതിരാളികളെ നിഷ്‌പ്രഭരാക്കാന്‍ ബാഴ്‌സക്ക്‌ സാധിച്ചു. 24ാം മിനിറ്റില്‍ റാഫിഞ്ഞ ഫൗളിന്‌ ഇരയായതിന്‌ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോസ്‌കി വലയിലെത്തിച്ചായിരുന്നു ഗോള്‍വേട്ടയുടെ തുടക്കം. നാലു മിനിറ്റിനകം പെഡ്രിയിലൂടെ ലീഡുയര്‍ത്താന്‍ കറ്റാലന്‍മാര്‍ക്ക്‌ സാധിച്ചു.

39ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി വീണ്ടും ഗോള്‍ നേടി. പാബ്ലോ ടോറി 82, 88 മിനിറ്റുകളിലും ഗോളടിച്ചു. 87ാം മിനിറ്റില്‍ സ്‌റ്റാനിസ്‌ ഇഡുംബോയാണ്‌ സെവിയ്യയുടെ ആശ്വാസ ഗോള്‍ നേടിയത്‌. ബയേണ്‍ മ്യൂണിക്ക്‌, റയല്‍ മാഡ്രിഡ്‌ എന്നിവയ്‌ക്കെതിരെയുള്ള മത്സരങ്ങൾക്കായി ഒരുങ്ങാന്‍ ഈ മത്സരത്തോടെ ബാഴ്‌സയ്ക്കായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News