‘ഒരുമിച്ചിരുന്ന് സംസാരിച്ച് പരിഹാരം കാണാം’; ഓർത്തഡോക്സ് സഭ ചർച്ചയ്ക്ക് വിളിച്ചാൽ വരാൻ തയ്യാറാണെന്ന് യാക്കോബായ സഭാ അധ്യക്ഷൻ

യാക്കോബായ സഭയുടെ പുതിയ അദ്ധ്യക്ഷനായ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ കേരളത്തിലെ സ്ഥാനാരോഹണ ചടങ്ങുകൾ സഭാ ആസ്ഥാനത്ത് നടന്നു. പുത്തൻ കുരിശ് പാത്രിയർക്കാ സെൻ്ററിലെ ചടങ്ങുകൾക്ക് ശേഷം അനുമോദന പൊതു സമ്മേളനവും നടന്നു. സഭാ തർക്കത്തിൽ കേസുകളുമായി മുന്നോട്ടു പോകാതെ ഒരുമിച്ച് ഇരുന്ന് സംസാരിച്ച് പരിഹാരം കാണമെന്നാണ് ആഗ്രഹമെന്ന് കാതോലിക്ക ബാവ പറഞ്ഞു.

ALSO READ: ‘എമ്പുരാനെ’ വെട്ടി; റീ എഡിറ്റ് ചെയ്ത ചിത്രം നാളെ തിയേറ്ററിലേക്ക്

കോടിക്കണക്കിന് രൂപയാണ് കോടതി വ്യവഹാരങ്ങൾക്കായി സഭ ചെലവഴിക്കുന്നത്. ഇതിന് അവസാനമുണ്ടാകണം. ഓർത്തഡോക്സ് സഭ ചർച്ചയ്ക്ക് വിളിച്ചാൽ വരാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയര്‍ക്കീസ് ബാവയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകള്‍ അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News