ബേപ്പൂർ സുൽത്താന് പ്രണാമം; ബട്ടർഫ്ലൈസ് നഴ്സറിയിൽ മജീദും സുഹ്റയുമായി കുരുന്നുകൾ

video

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണ പുതുക്കി ഇരിങ്ങത്ത് യു.പി സ്കൂളിലെ ബട്ടർഫ്ലൈസ് നഴ്സറിയിലെ കുരുന്നുകൾ ഒരുക്കിയ ദൃശ്യാവിഷ്കാരം ശ്രദ്ധേയമാകുന്നു. ബഷീറിന്റെ അനശ്വര പ്രണയകാവ്യമായ ‘ബാല്യകാലസഖി’യിലെ മജീദും സുഹ്റയുമായി വേഷമിട്ട കുട്ടിത്താരങ്ങൾ പ്രേക്ഷകരുടെ മനസ്സ് കവർന്നു.

also read:ചെക്ക് ഡാമിൽ യുവാവ് മുങ്ങിമരിച്ചു; സംഭവം ഇടുക്കിയിൽ

​നഴ്സറി സ്കൂളിലെ സായോൺ മജീദായും, അയാഷ അമൽ സുഹ്റയായും വേഷമിട്ടാണ് ബഷീറിന്റെ ഓർമ്മകൾക്ക് ദൃശ്യഭംഗി ഒരുക്കിയത്. ​ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലവും സാഹിത്യാഭിരുചിയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. നഴ്സറിയിലെ സന്ധ്യ ടീച്ചറാണ് ഈ ദൃശ്യാവിഷ്കാരത്തിന്റെ ആശയവും ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചത്. പരിപാടിയുടെ വിജയത്തിനായി പ്രസീത ടീച്ചർ, ഷഹീറ ടീച്ചർ എന്നിവർ ചിത്രീകരണ സഹായികളായി ഒപ്പം ചേർന്നു. ​കുരുന്നുകളുടെ അഭിനയമികവും അധ്യാപകരുടെ കൂട്ടായ പരിശ്രമവും ഒത്തുചേർന്നപ്പോൾ ബഷീർ ദിനാചരണം വിദ്യാലയത്തിന് വേറിട്ടൊരു അനുഭവമായി മാറി. സോഷ്യൽ മീഡിയയിലും ഈ കൊച്ചുമിടുക്കന്മാരുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News