വീണ്ടും അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ, വൈറലായി ബേസിലിന്റെയും സഞ്ജുവിന്റെയും ചിത്രങ്ങള്‍

വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ബേസിലും സഞ്ജുവും. ഇരുവരുടെയും രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

Also Read: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വേതനം നല്‍കാന്‍ നഗരസഭകള്‍ക്ക് 24.4 കോടി; മന്ത്രി എം ബി രാജേഷ്

താരങ്ങള്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്നൊരു ചിത്രമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബേസില്‍ പങ്കുവച്ച ചിത്രത്തില്‍ സഞ്ജുവിനെയും ഭാര്യ ചാരുലതയെയും കാണാം. ബേസിലിന്റെ ഭാര്യ എലിബത്തും കുഞ്ഞും ചിത്രത്തിലുണ്ട്. ദുബായ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.

ചിത്രത്തിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ബേസിലിന്റെ അടുത്ത ചിത്രത്തില്‍ സഞ്ജുവിന് ചാന്‍സ് കൊടുക്കുമോ എന്നാണ് ചില കമന്റുകള്‍ അപ്പോള്‍ എന്റെ ഡേറ്റോ എന്ന് സഞ്ജു തിരിച്ച് ചോദിക്കുന്നുണ്ട്. തമാശ രൂപേണയുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News