
തീയറ്ററില്‍ നിറഞ്ഞ കൈയ്യടി നേടിയ ചിത്രമാണ് മരണമാസ്സ്. ബേസില്‍ ജോസഫിനെ സായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സോണി ലിവിലൂടെ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. പിപി ലൂക്ക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബേസിൽ അവതരിപ്പിച്ചത്. കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. “ലൂക്കിനെപ്പോലുള്ള ആളുകളെ നമ്മളെല്ലാവരും യഥാർഥ ജീവിതത്തിൽ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് നടൻ ബേസില്‍.
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മരണമാസ്. സോണി ലിവിലൂടെ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. പിപി ലൂക്ക് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ബേസിൽ എത്തിയത്. നടന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ലൂക്കിനെപ്പോലുള്ള ആളുകളെ നമ്മളെല്ലാവരും യഥാർഥ ജീവിതത്തിൽ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് ബേസിൽ. പക്ഷേ അത്തരം ആളുകളെ നമ്മൾ പലപ്പോഴും ഗൗരവമായി കാണാറില്ലെന്നും ബേസിൽ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ, അവരിൽ ഭൂരിഭാഗവും നിരുപദ്രവകാരികളും നിഷ്കളങ്കരുമാണ് എന്നും താരം പറഞ്ഞു.
ALSO READ: മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ വരുന്നു; ടാന്‍സാനിയന്‍ താരം കേരളത്തിലേക്ക്
“ലൂക്കിനെപ്പോലുള്ള ആളുകളെ നമ്മളെല്ലാവരും യഥാർഥ ജീവിതത്തിൽ കണ്ടിട്ടുണ്ട്. അവർ വെറുതെ അലഞ്ഞുതിരഞ്ഞു നടക്കുന്നു, ഉച്ചത്തിൽ സംസാരിക്കുന്നു, ശ്രദ്ധ പിടിച്ചുപറ്റാൻ എന്തും ചെയ്യുന്നു. പക്ഷേ അവരെ ആരും അത്ര ഗൗരവമായി എടുക്കാറില്ല. സത്യസന്ധമായി പറഞ്ഞാൽ, അവരിൽ ഭൂരിഭാഗവും നിരുപദ്രവകാരികളും നിഷ്കളങ്കരുമാണ്.
ഇത് പലപ്പോഴും അരക്ഷിതാവസ്ഥയിൽ നിന്നോ അല്ലെങ്കിൽ അവരുടെ കഴിഞ്ഞ കാലത്തിൽ നിന്നോ കുടുംബ പശ്ചാത്തലത്തിൽ നിന്നോ ഒക്കെ ഉണ്ടായിട്ടുള്ള പല കാര്യങ്ങളിൽ നിന്നുമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് അവർ മുടി കളർ ചെയ്യുകയോ, അല്ലെങ്കിൽ വിചിത്രമായ വസ്ത്രങ്ങൾ ധരിക്കുകയോ, അങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്ത് മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കാൻ ശ്രമിക്കുന്നു. ശ്രദ്ധ കിട്ടാനുള്ള ഒരു കാര്യം മാത്രമാണ് അത്.
അവരെക്കൊണ്ട് കൂടുതലൊന്നും ചെയ്യാനില്ല എന്ന രീതിയിലാണ് മറ്റുള്ളവർ അവരെ കാണുന്നത് തന്നെ. മുൻപൊക്കെ ഇങ്ങനെയുള്ള ആളുകളെ കാണുമ്പോൾ നമ്മൾ ആദ്യം തന്നെ ഒരു വിധിയെഴുതും. പക്ഷേ ഇപ്പോൾ നമ്മൾ അവരെ വ്യത്യസ്തമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്, ഒരുപക്ഷേ കുറച്ച് സഹതാപത്തോടെ എങ്കിലും.
അങ്ങനെ സിനിമയിലും ലൂക്കിനോട് സഹതാപം തോന്നുന്ന നിമിഷങ്ങൾ സ്വാഭാവികമായി വന്നു. സിനിമയുടെ അവസാനം വളരെ ദുർബലനായ ഒരാളെയാണ് നമുക്ക് കാണാൻ കഴിയുന്നത്”. – ബേസിൽ പറഞ്ഞു.
ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

