സഞ്ജുവിനായി ഗാലറിയിൽ ബേസിൽ; വൈറലായി അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നിന്നുള്ള ബേസിലിന്റെ വീഡിയോ

basil-joseph-cheers-for-sanju-samson-t20-world-cup-record-video

മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും സംവിധായകൻ ബേസിൽ ജോസഫും തമ്മിലുള്ള ആത്മബന്ധം വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തന്റെ ഉറ്റസുഹൃത്തിന് പിന്തുണയുമായി ബേസിൽ ജോസഫ് നേരിട്ടെത്തിയതാണ് ഇപ്പോൾ സിനിമാ-ക്രിക്കറ്റ് ആരാധകർക്കിടയിലെ സംസാരവിഷയം.

വെറുമൊരു കാണിയായല്ല, സഞ്ജുവിന്റെ പേരെഴുതിയ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഗാലറിയിൽ ആവേശമായി മാറിയ ബേസിലിന്റെ ചിത്രങ്ങളും വീഡിയോയും നിമിഷനേരം കൊണ്ടാണ് വൈറലായത്. അനിരുദ്ധ് ഈണമിട്ട തമിഴിലെ ട്രെൻഡിങ് ഗാനമായ ‘ആജാ ആജാ രാജാ’ എന്ന പാട്ടിനൊപ്പമാണ് ബേസിൽ തന്റെ സ്റ്റേഡിയം നിമിഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സഞ്ജുവിന്റെ പോരാട്ടവീര്യത്തിന് മാസ്സ് ബിജിഎം ഇട്ടു കൊണ്ടുള്ള ബേസിലിന്റെ ഈ നീക്കം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ALSO RAED : ‘എന്നെ എന്താ ക്ഷണിക്കാത്തത്?’ കുട്ടി ആരാധികയുടെ പരിഭവത്തിന് വിജയ് ദേവരകൊണ്ട നൽകിയ മറുപടി വൈറൽ!

ബേസിലിന്റെയും കോടിക്കണക്കിന് ആരാധകരുടെയും പ്രതീക്ഷകൾക്കൊത്ത പ്രകടനമാണ് സഞ്ജു ഇന്നലെ കളിക്കളത്തിൽ പുറത്തെടുത്തത്. ന്യൂസിലൻഡ് ബൗളർമാരെ നിലംപരിശാക്കി വെറും 45 പന്തിൽ നിന്ന് 89 റൺസാണ് മലയാളി താരം അടിച്ചുകൂട്ടിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു റെക്കോർഡും സഞ്ജു സ്വന്തം പേരിലാക്കി. 2009-ൽ ഷാഹിദ് അഫ്രീദിയും 2014-ൽ വിരാട് കോഹ്ലിയും കൈവരിച്ച നേട്ടത്തിന് ശേഷം, ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും ഒരുപോലെ അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന ഖ്യാതിയാണ് സഞ്ജുവിനെ തേടിയെത്തിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോകുന്ന സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നതുല്യമായ നേട്ടമാണ്.

ALSO READ : സ്നേഹ റെഡ്ഡിക്ക് അല്ലു അർജുൻ്റെ ‘സ്നേഹ’ സമ്മാനം; വിവാഹ വാർഷികത്തിന് മെഴ്സിഡസ് ബെൻസ് സമ്മാനിച്ച് നടൻ, വീഡിയോ വൈറൽ

മത്സരശേഷം വികാരാധീനനായാണ് സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചത്. “സത്യം പറഞ്ഞാൽ ഇതൊരു സ്വപ്നം പോലെ തോന്നുന്നു, പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഞാൻ ആ ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണ്, അതുകൊണ്ട് തന്നെ എല്ലാം ഒരു മായ പോലെ തോന്നുന്നു,” എന്ന് സഞ്ജു പറഞ്ഞു. നേരത്തെ കാര്യവട്ടത്ത് നടന്ന മത്സരത്തിലും സഞ്ജുവിനെ പിന്തുണക്കാൻ ബേസിൽ എത്തിയിരുന്നു. മൈതാനത്ത് സഞ്ജു സിക്സറുകൾ പായിക്കുമ്പോൾ ഗാലറിയിൽ ആവേശത്തോടെ തുള്ളിച്ചാടുന്ന ബേസിലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News