വീണ്ടും വൈറലായി ബേസിൽ ജോസഫ്; സഞ്ജുവിനെ കുറിച്ചുള്ള പ്രവചനം കൃത്യം!

Basil Joseph

സോഷ്യൽ മീഡിയയിൽ വൈറലായി സിനിമ നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ സിക്‌സ് അടിക്കുമെന്ന് ഗാലറിയിൽ ഇരുന്ന് പ്രവചിച്ച ബേസിലിന്റെ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ വലിയ ചര്‍ച്ചയായിരിക്കുന്നത്.

എം ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബേസിൽ ജോസഫ് സ്റ്റാൻഡിൽ നിന്ന് “സിക്‌സ് അടിക്കാൻ പോകുന്നു” എന്ന് ആവേശത്തോടെ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. തൊടാടുത്ത പന്തിൽ സഞ്ജു സാംസൺ സിക്സർ അടിച്ചതോടെ സ്റ്റേഡിയം മുഴുവൻ ആവേശത്തിമിർപ്പിലായതാണ് വൈ ആയത്.

Also read: അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പര: ഇന്ത്യൻ ടീമിനെ ഗിൽ നയിക്കും; സഞ്ജു ടീമിൽ ഇല്ല

തന്റെ പുതിയ ചിത്രമായ അതിരടി സിനിമയിലെ സഹതാരങ്ങൾക്കൊപ്പമാണ് ബേസിൽ സ്റ്റേഡിയത്തിൽ എത്തിയത്. മുൻപ് ടി 20 ലോകകപ്പ് ഫൈനലിനിടെ സഞ്ജു സാംസണിനെറ്റി ബേസിൽ നടത്തിയ പ്രവചനവും വൈ ആയിരുന്നു. മത്സരത്തിൽ 13 പന്തിൽ 27 റൺസ് നേടി സഞ്ജു സാംസൺ ചെന്നൈക്ക് മികച്ച തുടക്കം നൽകിയെങ്കിലും ഹൈദെരാബാദിനോട് അഞ്ചു വിക്കറ്റിന് തോൽവി വഴങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News