
സോഷ്യൽ മീഡിയയിൽ കുത്തിപ്പൊക്കൽ നടത്തി പലപ്പോഴും പലർക്കും പണി കൊടുക്കുന്ന സ്റ്റാറാണ് ബേസിൽ ജോസഫ്. പലപ്പോഴും ഉറ്റസുഹൃത്ത് ടോവിനോ തോമസ് ആണ് അതിന് ഇരയാകാറുള്ളത്. ഇപ്പോഴിതാ ബേസിൽ കൈരളി ടി വിയുടെ അശ്വമേധത്തിൽ പങ്കെടുത്ത പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിർമാതാവ് എൻ എം ബാദ്ഷയടക്കം വീഡിയോ പങ്കുവച്ചു.
വയനാട് നടന്ന അശ്വമേധം മെഗാ ഷോയിലാണ് ബേസിൽ പങ്കെടുത്തത്. അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ബേസിലിൻ്റെ പ്രായം 14. ബേസിൽ മനസ്സിൽ കണ്ട ആളുടെ പേര് പറയാൻ ജി എസ് പ്രദീപിന് 17 ചോദ്യങ്ങൾ വേണ്ടിവന്നു. അത്രയൊന്നും എളുപ്പത്തിൽ ബേസിൽ പിടികൊടുത്തില്ലെന്ന് അർഥം. പത്ത് ചോദ്യങ്ങളുടെ യജ്ഞം റൌണ്ടും കടന്ന് അശ്വമേധം മുന്നോട്ടുപോയതോടെ കാണികളിലും ആവേശമായി.
ഇന്ത്യകണ്ട മഹാനായ നര്‍ത്തകന്‍ ഉദയശങ്കര്‍ജിയെയായിരുന്നു അന്ന് ബേസിൽ മനസ്സിൽ കണ്ടത്. ബേസിൽ അന്നേ പുലിയായിരുന്നുവെന്ന് അർഥം. വീഡിയോ താഴെ കാണാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here