
മലയാളികളുടെ പ്രിയ താരമാണ് ബേസിൽ ജോസഫ്. നടനായും സംവിധായകനായും ഒക്കെ കഴിവ് തെളിയിച്ച താരമാണ്. ടോവിനോയും ബേസിൽ നല്ല സുഹൃത്തുക്കളാണെന്ന് എല്ലാവര്ക്കും അറിയാം. ഇരുവരുമൊത്തുള്ള സൗഹൃദവും അടുപ്പവുമൊക്കെ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യാറുമുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ ബേസിൽ ടോവിനോയെ കുറിച്ച് പറഞ്ഞത് ഏറെ വൈറലായിരിക്കുകയാണ്. പ്രൊഡ്യൂസർ ആയ ടോവിനോ ഭയങ്കര സ്ട്രിക്റ്റ് ആണ്. സെറ്റിൽ ഒരു ചായ ചോദിച്ചാൽ പോലും ടോവിനോ തരില്ല. പൈസ കടം കൊടുത്താൽ തിരിച്ച് തരാൻ വലിയ കഷ്ടപ്പാടാണ് എന്ന് നടൻ പറയുന്നു. അടുത്തിടെ ബേസിൽ നായകനായി എത്തിയ മരണമാസ്സ് ചിത്രം നിർമിച്ചത് ചെയ്തത് ടൊവിനോ തോമസാണ്.
Also read: ‘ശൂന്യതയില്‍ നിന്ന് സാമ്രാജ്യം പിടിച്ചെടുത്തയാളാണ് ആ നടൻ’: സിബി മലയിൽ
ബേസിൽ ജോസഫിന്റെ വാക്കുകൾ:
‘അവൻ പ്രൊഡ്യൂസറായിട്ട് കുറച്ച് കഷ്ടപ്പാടാണ്. ജ്യൂസ് ഒന്നും തരില്ല. ചായ ചോദിച്ചാൽ പോലും തരില്ല. എല്ലാവർക്കും കൂടി ചേർത്ത് ഒരു ചായയൊക്കെയാണ് തരുന്നത്. കൂട്ടുകാരനായത് കൊണ്ട് കാശ് കടം കൊടുത്താലും തിരിച്ചു തരാൻ വലിയ പാടാണ്. അവൻ ഭയങ്കര സ്ട്രിക്ട് ആയിരുന്നു,’ ബേസിൽ പറയുന്നു.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിലെ നായകൻ ടൊവിനോ തോമസ് ആയിരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊജക്ട്സ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here