
അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന് ഡയറക്ട് ചെയ്യുന്ന സിനിമയുടെ തിരക്കിലേക്ക് പോകുകയാണ് എന്ന് തീരുമാനിച്ചിരുന്നു എന്ന് ഒരു സമയത്ത് ചിന്തിച്ചിരുന്നെന്ന് നടന്‍ ബേസില്‍ ജോസഫ്. ആ സമയത്താണ് പൊന്‍മാന്‍ സിനിമയുടെ ബുക്ക് വായിക്കുന്നതെന്നും പിന്നീട് അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുക്കാമെന്ന തീരുമാനം മാറ്റാം എന്ന് തീരുമാനിക്കുകയായരുന്നുവെന്നും ബേസില്‍ പറഞ്ഞു.
ബേസില്‍ ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ:
‘രണ്ട് വര്‍ഷം മുമ്പാണ് ഇതിന്റെ ഒരു ബുക്ക് എനിക്ക് വായിക്കാന്‍ തരുന്നത്. അന്ന് ഇനി സിനിമ ചെയ്യുന്നില്ല. അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന് ഡയറക്ട് ചെയ്യുന്ന സിനിമയുടെ തിരക്കിലേക്ക് പോകുകയാണ് എന്ന് തീരുമാനിച്ചിരുന്നു. എന്നാലും ബുക്ക് ഒന്ന് വായിച്ച് നോക്കൂ എന്ന് പറഞ്ഞിട്ടാണ് ബെന്നി ചേട്ടന്‍ ആ ബുക്ക് കൊണ്ട് തരുന്നത്. അത് വായിച്ച് കഴിഞ്ഞപ്പോള്‍ ഇനി എന്തൊക്കെ വന്നാലും ഇത് ചെയ്യണമെന്ന ആഗ്രഹം ഭയങ്കരമായിട്ട് തോന്നി. അതിലെ അജേഷ് എന്ന് പറയുന്ന കഥാപാത്രം മനസില്‍ നിന്ന് പോകുന്നുണ്ടായിരുന്നില്ല. അജേഷ് എന്ന കഥാപാത്രം സിനിമ കണ്ട് കഴിഞ്ഞപ്പോഴും നമ്മുടെ കൂടെ തന്നെ നില്‍ക്കും. മനസില്‍ നിന്ന് പോകില്ല. ഇത് ബുക്ക് വായിച്ചവര്‍ക്കും അങ്ങനെ തന്നെയായിരുന്നു. എനിക്കും അങ്ങനെ തന്നെ,’ ബേസില്‍ ജോസഫ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here