‘എനിക്ക് ഈ വർഷം പടമില്ല, അതിന് ഒരു കാരണമുണ്ട്’: ബേസിൽ ജോസഫ്

മലയാളത്തിലെ ഹിറ്റ് മേക്കറാണ് ബേസിൽ ജോസഫ്. അത് അഭിനയത്തിൽ ആയാലും സംവിധാനത്തിൽ ആയാലും ഒരുപോലെയാണ്. തിര എന്ന വിനീത് ശ്രീനിവാസൻ സിനിമയിലൂടെ സഹ സംവിധായകനായാണ് ബേസിൽ സിനിമയിലേക്ക് കടന്നു വരുന്നത്. കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധായകനായി കഴിവ് തെളിയിച്ച ബേസിൽ ഗോദ, മിന്നൽ മുരളി എന്നീ രണ്ട് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു.

ഈ വർഷം പുറത്തിറങ്ങിയ പ്രാവിൻകൂട് ഷാപ്പും ഒടുവിൽ ഇറങ്ങിയ പൊന്മാനും മികച്ച പ്രതികരണമാണ് നേടുന്നത്. അതിനിടെ ഈ വർഷം തന്റേതായി ഇറങ്ങാൻ ഇനി മരണമാസ് എന്ന സിനിമ മാത്രമാണ് ഉള്ളത്. അതിന് ശേഷം താൻ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണെന്നും ബേസിൽ പറയുന്നു. അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്നും പക്ഷെ താൻ ഇവിടെ തന്നെയുണ്ടാവുമെന്നും ബേസിൽ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ.

Also read: ഫാന്‍സിലെ പഴയ പയ്യനെ മന്ത്രിയായി മുന്നില്‍ക്കണ്ട് മമ്മൂട്ടി, ആദരവോടെ ജിന്‍സന്‍; അപൂർവ കൂടിക്കാ‍ഴ്ചക്ക് വേദിയായി കൊച്ചി

ബേസിലിന്റെ വാക്കുകൾ:

‘ഈ വർഷം ഇനി ഒരെണ്ണം കൂടിയേ എന്റേതായി പുറത്തിറങ്ങാനുള്ളൂ. പൊന്മാനും കൂടി കഴിഞ്ഞാൽ പിന്നെ മരണമാസ് എന്ന സിനിമ കൂടിയേയുള്ളൂ. ഇനി ഈ വർഷം സിനിമകളില്ല. അങ്ങനെയാണ് എന്റെ പ്ലാൻ. ചിലപ്പോൾ മന്ത്‌ലിയാവും ചിലപ്പോൾ ഇയറിലിയാവും ചിലപ്പോൾ വീക്കിലിയുമാവാം. എങ്ങനെ വേണമെങ്കിലും ആവാം.

ഇനി ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുടെ തിരക്കുണ്ട്. അങ്ങനെ ചില പരിപാടികളുമായി ഇത്തിരി ബ്രേക്ക് എടുക്കാമെന്ന് കരുതി. അതുകൊണ്ട് മരണമാസ് കൂടി ഇറങ്ങി കഴിഞ്ഞാൽ കുറച്ച് കാലത്തേക്ക് പിന്നെ സിനിമ ഉണ്ടാവില്ല. മൊത്തമായിട്ട് ഉണ്ടാവില്ല എന്നല്ല, എന്നാലും സിനിമ ഉണ്ടാവാൻ സാധ്യത ഇല്ല. പിന്നെ അത് കഴിഞ്ഞിട്ട് ഞാൻ തിരിച്ചുവരും, ഇവിടെയൊക്കെ തന്നെ ഉണ്ടാവും,’ബേസിൽ ജോസഫ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News