‘സ്വപ്‌നങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നാൽ ജീവിതം ചില സർപ്രൈസുകൾ തരും’; കലോത്സവത്തിൽ മുഖ്യാതിഥിയായെത്തി ഹൃദയം കവർന്ന് ബേസിൽ ജോസഫ്

KUYF 2025

ജയിച്ചാലും ഇല്ലെങ്കിലും സ്വപ്‌നങ്ങൾ കണ്ടുകൊണ്ടിരിക്കണമെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. വലിയ സ്വപ്‌നങ്ങൾ കാണുകയും വലിയ സ്വപ്‌നങ്ങൾ പിന്തുർന്നു കൊണ്ടിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ദിവസമായി കൊല്ലത്തു നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വപ്‌നങ്ങൾ നേടാനായി ആത്മാർത്ഥമായി പിന്തുടർന്നു കൊണ്ടിരുന്നാൽ ജീവിതം ചില സർപ്രൈസുകൾ തരും. അത് നല്ലതും ചീത്തയും ആവാം. അത്തരം നല്ല സർപ്രൈസുകൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവട്ടെയെന്നു ആഗ്രഹിക്കുന്നു. കൊല്ലവുമായി ഭയങ്കര ആത്മബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; കേരള യൂണിവേഴ്‌സിറ്റി യൂണിയൻ യുവജനോത്സവം: കപ്പിൽ മുത്തമിട്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്

എന്നൊക്കെ കൊല്ലത്തു വന്നിട്ടുണ്ടോ അതൊക്കെ വിജയമായി മാറിയിട്ടുണ്ട്. കൊല്ലത്തു വച്ച് ഷൂട്ട് ചെയ്ത തന്റെ സിനിമകൾ എല്ലാം ജനങ്ങൾ ഏറ്റെടുത്തതാണ്. കലോത്സവം വളരെ വിജയകരമായാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലം നൽകിയ സ്നേഹത്തിനു നന്ദിയുണ്ടെന്നും ബേസിൽ ജോസഫ് പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി യൂണിയൻ യുവജനോത്സവത്തിൽ 226 പോയിന്റുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കപ്പിൽ മുത്തമിട്ടു. കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് 119 പോയിന്റുമായി രണ്ടാമതും ശ്രീ സ്വാതി തിരുനാൾ കോളേജ് 98 പോയിന്റുമായി മൂന്നാമതെത്തി. പ്രതികൂല കാലാവസ്ഥയിലും സംഘാടക മികവുമായി മികച്ച രീതിയിൽ കലോത്സവം സംഘടിപ്പിച്ച സംഘാടകർക്ക് കയ്യടികൾ നൽകിയാണ് മത്സരാർത്ഥികളും കാണികളും വേദി വിട്ടത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News