
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അതിരടി’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഡോ. അനന്തു എന്റർടൈൻമെൻസിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻസിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
മെയ് പതിനാലിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. റിലീസ് ദിനം തൊട്ട് മികച്ച പ്രതികരണവുമായി മുന്നേറിയ ചിത്രത്തിന്റെ തമിഴ് പതിപ്പ് റിലീസ് മെയ് 22ന് ആയിരുന്നു. ആദ്യ ദിനത്തിൽ ആഗോളതലത്തിൽ ചിത്രം നേടിയത് 13 കോടി രൂപയാണ് ചിത്രം നേടിയത്. അതോടൊപ്പം തന്നെ ഈ വർഷം 50 കോടി ക്ലബിൽ എത്തിയ അഞ്ചു മലയാള ചിത്രങ്ങളിലൊന്ന് കൂടിയാണ്. ആഗോളതലത്തില്‍ 63 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം ഇതുവരെ നേടിയത്.
പക്കാ മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകര്‍ക്കും ചിത്രം ആസ്വദിക്കാവുന്നതരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് തിയതി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സാം കുട്ടി എന്ന കോളജ് പയ്യനായാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടോവിനോ തോമസ് എത്തുമ്പോൾ, വിനീത് ശ്രീനിവാസനായി തന്നെയാണ് ചിത്രം വിനീത് വേഷമിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

