
നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായ ബാസിത് പൊലീസ് കസ്റ്റഡിയില്‍. മഞ്ചേരിയില്‍ വെച്ചാണ് ബാസിത്തിനിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ബാസിത്തിനെ പ്രതി ചേര്‍ത്തു. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ബാസിത് ഹാജരായിരുന്നില്ല.
READ ALSO:ഇസ്രയേലിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കണം:ജോസ് കെ മാണി
സെക്രട്ടറിയേറ്റ് അനക്സ് രണ്ട് പരിസരത്ത് വെച്ച് ഹരിദാസൻ അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണയാണെന്ന് മുന്‍പ് കുറ്റസമ്മതം നടത്തിയിരിന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം ഉയര്‍ന്നതിന് പിന്നാലെ തന്നെ ഹരിദാസന്‍റെ മൊഴികളിലെ വൈരുധ്യങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൈരളി ന്യൂസ് പത്തനംതിട്ടയിലെ വിവാഹ ചടങ്ങിലെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. ഇതിന് പിന്നാലെ ഹരിദാസന്‍ വീണ്ടും മൊഴി മാറ്റി. തിരുവനന്തപുരത്ത് വെച്ച് പണം നല്‍കിയെന്നും എന്നാലത് വാങ്ങിയത് അഖില്‍ മാത്യു ആണോയെന്ന് തനിക്ക് ഉറപ്പില്ല എന്നുമായിരുന്നു
ഹരിദാസന്റെ വിശദീകരണം.
READ ALSO:അഖില്‍ മാത്യു നല്‍കിയ പരാതി; അന്വേഷണം ഗൂഢാലോചനയിലേക്ക്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

