
ദേശീയ ഗെയിംസ് ബാസ്‌ക്കറ്റ്ബോളില്‍ കേരളത്തിന് ഇരട്ടഫൈനല്‍. 3×3 ബാസ്‌ക്കറ്റ്ബോളില്‍ പുരുഷ – വനിതാ വിഭാഗം ഫൈനല്‍ ഇന്ന് നടക്കും. വാട്ടര്‍പോളോയില്‍ വനിതാ വിഭാഗം ഫൈനലില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. 11.30 ന് ആണ് മത്സരം.
പുരുഷന്‍മാരുടെ വാട്ടര്‍പോളോയില്‍ കേരളം വെങ്കലമെഡലിന് വേണ്ടി മത്സരിക്കും. ട്രാക്ക് സൈക്ലിംങില്‍ കേരളത്തിന് വെള്ളി മെഡല്‍ നേടിയ അദൈത് ശങ്കര്‍ മറ്റൊരിനത്തില്‍ ഇന്ന് മത്സരിക്കും. നീന്തലില്‍ തന്റെ മൂന്നാം സ്വര്‍ണം തേടി ഹര്‍ഷിത ജയറാം 100 മീറ്റര്‍ ബ്രസ്റ്റ്സ്ട്രോക്കില്‍ മത്സരിക്കും.
Also Read : കോലിയുടെ കുറ്റി തെറുപ്പിച്ചതിന് പിന്നിൽ ബസ് ഡ്രൈവർ പറഞ്ഞു തന്ന തന്ത്രം; വെളിപ്പെടുത്തി റെയില്‍വേസ് ബൗളർ
അതേസമയം ദേശീയ ഗെയിംസിൽ നീന്തലിലും സൈക്ലിങ്ങിലും കേരളത്തിന് വെള്ളി ലഭിച്ചിരുന്നു. നീന്തലിൽ കേരളത്തിന്റെ സുവർണ താരം സജൻ പ്രകാശിന് വെള്ളി. 200 മീറ്റർ മെഡ്ലിയിലാണ് സജൻ വെള്ളി നേടിയത്.
ഈ ദേശീയ ഗെയിംസിൽ സജന്റെ നാലാം മെഡൽ ആണിത്. കഴിഞ്ഞ ദിവസം സ്വർണം ലഭിച്ചിരുന്നു. സൈക്ലിംഗിൽ 15 കിലോ മീറ്റർ സ്ക്രാച് റേസിങ്ങിൽ അദ്വൈത് ശങ്കർ വെള്ളി നേടി. പുരുഷന്മാരുടെ ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസിനെ 3-0 ന് തോൽപ്പിച്ച് കേരളം സെമി ഫൈനലിൽ കടന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

