ഓവലിൽ ഓസിസ് കൊടുങ്കാറ്റ്; ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഓവലിലെ പിച്ചിൽ ഓസ്ട്രേലിയൻ പേസർമാർ കൊടുങ്കാറ്റായപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ രണ്ടാം ദിനം ഓസ്ട്രേലിയക്കെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 151 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായി.

29 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയും അഞ്ച് റണ്ണുമായി ശ്രീകര്‍ ഭരത്തും ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. 48 റണ്‍സെടുത്ത ജഡേജ മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാ‍ഴ്ച്ചവെച്ചത്. ഓസീസിനായി പന്തെറിഞ്ഞ സ്റ്റാര്‍ക്കും കമിന്‍സും കാമറൂണ്‍ ഗ്രീനും സ്കോട്ട് ബോളന്‍ഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

also read; വാട്സ്ആപ്പിലൂടെ ഇനി എച്ച്‍ഡി ഫോട്ടോയും അയക്കാം; പുതിയ ഫീച്ചർ അറിയണ്ടേ

നേരത്തെ 3 വിക്കറ്റിന് 327 റണ്‍സിന് രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിന്നാലെ 469 റണ്സിന് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയിലായിരുന്നു.

ലഞ്ചിന് ശേഷം ഇന്ത്യൻ ബോളിംഗ് നിരയെ പ്രതിരോധിച്ചു നിന്ന അലക്സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് ഓസിസ് സ്കോർ 450 കടത്തി. ക്യാരിയെ ജഡേജയും കമിന്‍സിനെയും ലിയോണിനെയും മുഹമ്മദ് സിറാജും വീഴ്ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

also read; 500 രൂപ നോട്ടുകള്‍ പിൻവലിക്കില്ല; ആർബിഐ ഗവർണർ ശക്തികാന്തദാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News