
പാകിസ്ഥാനിൽ ഉപയോഗിച്ച സിറിഞ്ച് വീണ്ടും രോഗികളിൽ കുത്തിവെച്ചതിന് പിന്നാലെ 331 കുട്ടികള്‍ക്ക് എച്ച്ഐവി പിടിപെട്ടതായി റിപ്പോർട്ട്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഗുരുതര കുറ്റകൃത്യം പുറത്തുവന്നത്. പാകിസ്ഥാനിലെ ടിഎച്ച്ക്യു ആശുപത്രിയിലാണ് ഉപയോഗിച്ച സിറിഞ്ച് വീണ്ടും രോഗികളിൽ ഉപയോഗിച്ചത്. ഗുരുതരമായ ഈ കുറ്റകൃത്യം, ബിബിസി ക്യാമറയിൽ പകർത്തുകയായിരുന്നു.
2024 മുതൽ ആശുപത്രി അധികൃതർ കുറ്റകൃത്യം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. ഒരു രോഗിയിൽ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കരുതെന്ന വ്യവസ്ഥ നിലനിൽക്കെയാണ് പല കുട്ടികളിലും പുനരുപയോഗം നടത്തിയത്. ബിബിസി നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് അമീൻ എന്ന എട്ട് വയസുകാരനെക്കുറിച്ച് പറയുന്നുണ്ട്.
ALSO READ: പിതാവ് മകനെ വാനിൽ പൂട്ടിയിട്ടത് രണ്ട് വർഷം… ഉടുതുണിയില്ല, കുളിയില്ല; ചോദിച്ചവരോട് മറുപടി പൂച്ചയെന്ന്
എച്ച് ഐ വി പോസിറ്റീവായതിന് പിന്നാലെ ആണ്‍കുട്ടി മരിച്ചു. അവൻ്റെ അവസാന നാളുകളിൽ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് അമ്മ പറയുന്നു. സഹോദരി അസ്മയ്ക്കും എച്ച്ഐവി പോസിറ്റീവായെന്ന് അവർ പറയുന്നു. സർക്കാർ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് എച്ച്ഐവിയുണ്ടായതെന്ന് അവർ വിശ്വസിക്കുന്നു. 2024ൽ ആണ് സംശയങ്ങള്‍ തുടങ്ങുന്നത്. തൻ്റെ ക്ലിനിക്കിൽ എച്ച്ഐവി കേസ് വർദ്ധിക്കുന്നതിൽ സംശയം പ്രകടിപ്പിച്ചത് പ്രാദേശിക ഫിസിഷ്യനായി സേവനമനുഷ്ഠിക്കുന്ന ഡോ. ഗുൽ ഖൈസ്റാനിയാണ്.
2024നും ഒക്ടോബർ 2025നും ഇടയ്ക്ക് 331 കുട്ടികള്‍ക്ക് എച്ച് ഐ വി പോസിറ്റീവായതായി ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. സുരക്ഷിതമല്ലാത്ത കുത്തിവെപ്പിലൂടെയാണ് എച്ച് ഐ വി പകർന്നതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രിയിലെ സ്റ്റാഫുകള്‍ തന്നെ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് കണ്ടെത്തി. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

