ബൈജൂസിന് വീണ്ടും തിരിച്ചടി; വരുത്തിയത് ഗുരുതര വീഴ്ചയെന്ന് ആരോപണം

ബൈജൂസിന് എതിരെ ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സരായിരുന്ന ബൈജൂസ് കരാറിനിടെ ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ബൈജൂസിന് ബിസിസിഐ നോട്ടീസയച്ചു. മറുപടി അറിയിക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ബൈജുസിന് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ബിസിസിഐയ്ക്ക് പുന:പരിശോധനാ ഹര്‍ജി നല്‍കാം. ഇക്കഴിഞ്ഞ സെപ്തംബര്‍ ആദ്യവാരമാണ് കേസ് ഫയല്‍ ചെയ്തതെങ്കിലും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത് നവംബര്‍ 15നാണെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

എഡ്‌ടെക് കമ്പനിയായ ബൈജൂസ് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ഇടയിലാണ് ബിസിസിഐയുടെ നീക്കം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വീട് പണയപ്പെടുത്തിയിരിക്കുകയാണ് ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍. ശമ്പളം നല്‍കാന്‍ സാമ്പത്തികമായ ബുദ്ധിമുട്ട് നേരിട്ടതോടെ ബംഗളുരുവില്‍ തന്റെ ഉടമസ്ഥതയിലുള്ള രണ്ടു വീടുകളും എപ്‌സിലോണിലെ നിര്‍മാണത്തിലിരിക്കുന്ന അദ്ദേഹത്തിന്റെ വില്ല, കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള വീട് എന്നിവ പണയം വെച്ചതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News