ബിസിസിഐയുടെ ആസ്തി വിവരങ്ങൾ പുറത്ത്

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയുടെ ആസ്തി 18,700 കോടിയോളം രൂപയാണ്. ലോകത്തെ ഏറ്റവും മൂല്യമേറിയ ട്വന്‍റി 20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലാണ് ബിസിസിഐയുടെ ആസ്തിയില്‍ വലിയ പങ്കുവഹിക്കുന്നത്.

ALSO READ: കിയാനു റീവ്‌സിന്റെ വീട്ടില്‍ മോഷണം; അന്വേഷണം ആരംഭിച്ച് പൊലീസ്

രണ്ടാം സ്ഥാനത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആസ്‌തിയേക്കാള്‍ 28 മടങ്ങാണ് ബിസിസിഐയുടെ ആസ്തി. 658 കോടി രൂപയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വരുമാനം. ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് മൂന്നാംസ്ഥാനത്ത്. 59 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോർഡിന്റെ ആസ്തി.

47 മില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ആസ്തിയുമായി ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ആറാം സ്ഥാനത്താണ്. ബിസിസിഐ ആസ്തിയുടെ വെറും രണ്ട് ശതമാനം മാത്രമാണിത്. 68.7 മില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രതീക്ഷിക്കുന്നത്.

ALSO READ: യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം; ഗ്രൂപ്പ് യുദ്ധത്തിനിടയിൽ സ്ഥാനമേറ്റെടുത്ത് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News