
ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിര്‍ണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളിൽ നിന്ന് ഋഷഭ് പന്തിനെയും ക്രിസ് വോക്‌സിനെയും പരുക്കുകളോടെ ഒഴിവാക്കിയ സാഹചര്യത്തിൽ ആണ് ചരിത്രപരമായ നീക്കത്തിലേക്ക് ബിസിസിഐ കടന്നിരിക്കുന്നത്.
പുതിയ സീസണില്‍ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇനി മുതല്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് പകരമായി മറ്റുതാരങ്ങളെ കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. എന്നാല്‍ പകരക്കാരെ കളിപ്പിക്കുന്നതിന് ചില നിബന്ധനകളും ബിസിസിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. കളിക്കിടയിലോ കളിക്കളത്തില്‍വെച്ചോ താരത്തിന് പരുക്കേറ്റാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ ടീമുകള്‍ക്ക് സാധിക്കൂ. ഒന്നിലധികം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റുകള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം.
ALSO READ: റിക്വസ്റ്റ് ഒന്നും ഇനി നടക്കില്ല; ആ സംവിധാനവും ഒക്ടോബർ 1 മുതൽ യുപിഐ മാറ്റുന്നു
നിലവിൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കളിക്കളത്തിലെ വ്യവസ്ഥകൾ പ്രകാരം, ഒരു കളിക്കാരന് മസ്തിഷ്കാഘാതം സംഭവിച്ചാലോ കോവിഡ്-19 ബാധിച്ചാലോ ടീമുകൾക്ക് പകരക്കാരെ നിയമിക്കാൻ കഴിയും. എന്നാൽ മറ്റ് കായിക വിനോദങ്ങൾ സാധാരണയായി അനുവദിക്കുന്നതുപോലെ പരുക്കേറ്റ കളിക്കാരനെ മാറ്റാൻ സാധ്യതയില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗുരുതരമായ പരുക്ക് മാറ്റിസ്ഥാപിക്കൽ നിയമമൊന്നുമില്ലെങ്കിലും, വരാനിരിക്കുന്ന സീസണിൽ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ ബിസിസിഐ അവതരിപ്പിക്കുന്ന പുതിയ നിബന്ധന, ഇക്കാര്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പരീക്ഷണത്തിന്റെ ഭാഗമാണ്. വാസ്തവത്തിൽ, ഈ നിയമം അവതരിപ്പിച്ച ആദ്യത്തെ പൂർണ്ണ അംഗമാണ് ബിസിസിഐ.
ടോസ് സമയത്ത് സമര്‍പ്പിക്കുന്ന പകരക്കാരുടെ പട്ടികയില്‍ നിന്ന് മാത്രമേ താരങ്ങളെ തിരഞ്ഞെടുക്കാവൂ. എന്നാല്‍ വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ ഇളവുണ്ട്. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാച്ച് റഫറിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നത്. രണ്ടുതാരങ്ങളും മത്സരം കളിച്ചതായി രേഖപ്പെടുത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

