
അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന്, താത്കാലികമായി നിർത്തിവെച്ച ഐപിഎൽ എന്ന് പുനരാരംഭിക്കാം എന്നതിനെ സംബന്ധിച്ച് ഐപിഎൽ ഭരണസമിതിയും ബിസിസിഐയും ചർച്ച നടത്തുമെന്ന് അറിയിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഐപിഎൽ പുനരാരംഭിക്കുന്നതിനെ പറ്റി ഞയറാഴ്ച തന്നെ ചർച്ച നടത്തുമെന്നാണ് രാജീവ് ശുക്ല അറിയിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് താത്കാലികമായാണ് ഐപിഎൽ നിർത്തലാക്കിയത്. ഇനി 16 മത്സരങ്ങളാണ് ഈ സീസണിൽ ബാക്കിയുള്ളത്.
Also Read: ക്രിക്കറ്റിലെ ഈ റെക്കോർഡ് യു എ ഇ വനിതകൾക്ക് സ്വന്തം; മഴ കണ്ട് കൂട്ടമായി ഔട്ട് ‘വരിച്ചു’, വമ്പൻ ജയം
അതിർത്തിയിലെ സംഘർഷത്തിന് ശമനം വന്നിരിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ പുനരാരംഭിക്കുന്ന കാര്യത്തിൽ ഞായറാഴ്ച നടത്തുന്ന ചർച്ചയിൽ തീരുമാനമെടുക്കുമെന്നാണ് രാജവ് ശുക്ല അറിയിച്ചിരിക്കുന്നത്.
12 ലീഗ് സ്റ്റേജ് മാച്ചുകളും നാല് പ്ലേഓഫ് മാച്ചുകളുമാണ് ഇനി നടക്കാനുള്ളത്. സംഘർഷം രൂക്ഷമായി സാഹചര്യത്തിൽ മത്സരങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ആലോചനയും ബിസിസിഐക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ധർമശാലയിൽ പഞ്ചാബും ഡൽഹിയും തമ്മിൽ നടന്ന മത്സരം അതിർത്തിയിൽ സംഘർഷം നടന്നതിനെ തുടർന്ന് പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here