മാനസികമായും ശാരീരികവുമായി ഉപദ്രവിക്കാറുണ്ട്; ഡോ റാമിനെതിരെ ഗുരുതര ആരോപണവുമായി അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥികൾ

അ‍ഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർത്ഥികൾ. ഡോ റാമിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ രം​ഗത്തു വന്നിരിക്കുന്നത്. തങ്ങളെ മാനസികമായും ശാരീരികവുമായി ഉപദ്രവിക്കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡോ റാം വിദ്യാർത്ഥികളെ ബോഡി ഷെയിമിങ്ങ് ചെയ്യാറുണ്ട്. അധ്യാപകനെതിരെ നടപടിയെടുക്കും വരെ ക്ലാസ് ബഹിഷ്കരിക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

തങ്ങൾക്ക് എതിരെ പ്രതികരിക്കുന്ന വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് നിഷേധിക്കുന്ന തരത്തിലുള്ള നടപടികളും കോളേജ് അധികൃതർ സ്വീകരിക്കുന്നുണ്ട്. അധ്യാപകർക്ക് ദാനം ചെയ്യാനുള്ളതല്ല ഇൻ്റേണൽ മാർക്ക് കോളേജിൽനിന്ന് ഒരു അധ്യാപകർ പോലും മരണവീട്ടിൽ എത്തിയില്ലെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മറ്റു കുട്ടികളെ കോളേജ് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതിനാൽ അവരും എത്തിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News