ഈ ചെലാൻ ഒറിജിനലോ? പിഴയടക്കുമ്പോൾ അറിഞ്ഞില്ലെങ്കിൽ പണിയാകും; സൈബർ തട്ടിപ്പിനെപ്പറ്റി പൊലീസ്

Cyber Fraud case digital arrest

വാഹനങ്ങൾ ഓടിക്കുന്നവരാണ് നിങ്ങളെല്ലാവരും‌. വിവധ പിഴകൾ പലപ്പോഴായി വാഹനത്തിന് ലഭിച്ചവരുമായിരിക്കും. ഇവയെല്ലാം അടച്ച് തീർപ്പാക്കിയിട്ടുമുണ്ടാകും. എന്നാൽ ഇതാ ഇതിൻ്റെ പേരിൽ പുതുയ ഒരു സൈബർ തട്ടിപ്പു കൂടി വന്നിരിക്കുകയാ‌ണ്. നിങ്ങളുടെ വാഹനത്തിന് പിഴയുണ്ടെന്ന് പറഞ്ഞ് ഫോണിലേക്ക് മെസേജ് വരുകയും അത് വഴി പണം തട്ടുകയും ചെയ്യുന്നതാണത്.

ഇതിനെപ്പറ്റിയുള്ള ബോധവത്കരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. വാട്സാപ്പിൽ പരിവാഹൻ എന്ന പേരിൽ വ്യാജ സന്ദേശം വരു​കയും വ്യാജ ആപ്പോ ലിങ്കോ ക്ലിക്ക് ചെയ്യുമ്പോൾ ഫോണിലെ ഡാറ്റയോ പണമോ നഷ്ടമാകും. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയെന്ന നിർദ്ദേശമാണ് പൊലീസ് സമൂഹ​മാധ്യമ പോസ്റ്റിലൂടെ നൽകിയിരിക്കുന്നത്.

Also read: ആ ഡിസപ്പിയറിംഗ് അല്ല; വായിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ മെസേജുകൾ അപ്രത്യക്ഷമാകും, വാട്സാപ്പിലെ പുത്തൻ ഫീച്ചർ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

വാഹനത്തിന് പിഴയുണ്ടെന്നു കാണിച്ച് ഇത്തരത്തിലൊരു സന്ദേശം നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവാഹൻ എന്നപേരിൽ വ്യാജ ആപ്പോ, ലിങ്കോ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ നിന്നും ഡാറ്റയോ, ബാങ്ക് വിവരങ്ങളോ നഷ്ടമാകാൻ ഇടയുണ്ട്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News