കോഴിയെ പിടിക്കാനെത്തി; തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണു

തിരുവനന്തപുരം വെള്ളനാട് വീട്ടിലെ കിണറ്റില്‍ കരടി വീണു. കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കോഴിയെ പിടിക്കാനെത്തിയപ്പോഴായിരുന്നു കരടി കിണറ്റില്‍ വീണത്.

സമീപത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് വിവരം. അരുണിന്റെ അയല്‍വാസിയുടെ വീട്ടിലെ രണ്ട് കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കോഴി പറന്ന് കിണറ്റിന് സമീപത്തെത്തി. ഇതിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു.

ശബ്ദം കേട്ട് അരുണ്‍ വന്ന് നോക്കുമ്പോഴാണ് കിണറ്റില്‍ കരടിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. മയക്കുവെടിവച്ച് കരടിയെ മുകളിലെത്തിക്കാനാണ് ശ്രമം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here