വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കരടി ചത്തു

വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കരടി ചത്തു. ചത്ത കരടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പുറത്തെടുത്തു. കരടിയെ വെറ്റനറി ഡോക്ടർ എത്തി മയക്കുവെടി വെച്ചിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കരടിയെ പുറത്തെത്തിച്ചത്. മയക്കുവെടിയേറ്റ കരടി വെളളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കിണറിന്റെ അടിത്തട്ടിൽ നിന്നാണ് കരടിയുടെ ജഡം കിട്ടിയത്. ആളുകളുടെ ശബ്ദം കേട്ട് ഭയന്ന് ഓടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News