വേസ്റ്റ് ബോക്സ് തുറന്നപ്പോള്‍ വന്നത് കരടി, ജീവനും കൊണ്ട് ഓടി സ്കൂള്‍ പ്രിന്‍സിപ്പല്‍: ദൃശ്യങ്ങള്‍

മനുഷ്യവാസ സ്ഥലങ്ങളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന് ഇപ്പോള്‍ സാധാരണമായി മാറുകയാണ്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നുകയറ്റവും വനസമ്പത്തുകള്‍ നശിക്കുന്നതും ഇതിന്‍റെ പ്രധാന കാരണങ്ങളായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.ഇപ്പോള്‍  വികസിത രാജ്യമായ അമേരിക്കയില്‍ ഇറങ്ങിയ ഒരു കരടി സ്കൂള്‍ പ്രിന്‍സിപ്പലിനെ വിരട്ടിയ ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്.

വെസ്റ്റ് വിർജീനിയയിലെ സെല എലിമെന്ററി സ്കൂളിലെ പ്രിൻസിപ്പലിന് നേരെയാണ് അപ്രതീക്ഷിതമായി കരടി ചാടിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്രിൻസിപ്പൽ ജെയിംസ് മാർഷ് സ്‌കൂളിന് പുറത്തുള്ള മാലിന്യമിടുന്ന പാത്രം തുറക്കവെയായിരുന്നു അതിൽ നിന്നും തീരെ പ്രതീക്ഷിക്കാതെ കരടി കുതിച്ച് ചാടിയത്.

നിക്കോളാസ് കൗണ്ടി ബോർഡ് ഓഫ് എജ്യുക്കേഷനാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ കാണുന്നത് പ്രിൻസിപ്പൽ നേരെ മാലിന്യം നിറച്ചിരിക്കുന്നതിന് അടുത്തേക്ക് വരുന്നതും അത് തുറക്കുന്നതുമാണ്. പെട്ടെന്ന് അതിൽ നിന്നും അപ്രതീക്ഷിതമായി കരടി കുതിച്ച് ചാടുന്നു. അതോടെ ഭയന്നു പോയ പ്രിൻസിപ്പൽ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. പ്രിന്‍സിപ്പലിനെ കണ്ട കരടി ഇറങ്ങി ഓടുന്നതും ദൃശ്യളില്‍ കാണാം.

കരടി അതിന്റെ അകത്ത് കുടുങ്ങിപ്പോയതായിരിക്കാം എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. അതിവേ​ഗം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്.

കരടി രാത്രിയില്‍ വേസ്റ്റ് ബോക്സില്‍ കയറി ഒളിക്കുന്ന ദൃശ്യങ്ങളും നിക്കോളാസ് കൗണ്ടി ബോർഡ് ഓഫ് എജ്യുക്കേഷന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here