
അട്ടപ്പാടി മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ പരുക്കേറ്റ നിലയിൽ കണ്ടെത്തി. കരടിയുടെ പാദത്തിൽ ആന ചവിട്ടി എന്നും ഇതിനാലാണ് കരടിക്ക് പരുക്കേറ്റതെന്നും സമീപവാസികൾ പറഞ്ഞു.
വനംവകുപ്പിന്റെ അഗളി , പുതൂർ RRT ടീമുകൾ സ്ഥലത്തെത്തുകയും കരടിയെ കൂടുവെച്ച് കെണിയിൽ ആക്കുകയും ചെയ്തു. പരുക്കേറ്റ കരടിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി.
അതേസമയം, കൊല്ലം തെന്മലയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. തെന്മല റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും വനപാലകരും പടക്കം പൊട്ടിച്ചും ചെണ്ടക്കൊട്ടിയും ആനയെ ഓടിക്കാൻ ശ്രമിച്ചു.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ തുരത്താനായത്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ കുറച്ചു നാളുകളായി വന്യമൃഗശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ പുറത്തേക്കിറങ്ങാൻ പോലും സാധിക്കാതെ ഭയന്നു കഴിയുകയാണ് ജനങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

