റൺ ഔട്ടാക്കി; ക്രിക്കറ്റ് മത്സരത്തിനിടെ അടിയോടടി

ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മില്‍ കൂട്ടയടി. പാകിസ്ഥാനില്‍ ആണ് സംഭവം. പാകിസ്ഥാനിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഒരു ടീമിലെ രണ്ട് താരങ്ങള്‍ തമ്മിൽ നടന്ന കൂട്ടയടിയാണ് സോഷ്യൽ മീഡിയയിലടക്കം വൈറലാകുന്നത്.ഒരാള്‍ മറ്റൊരാളെ റണ്ണൗട്ടാക്കിയതിനെ ചൊല്ലിയാണ് അടി നടന്നത്.

ALSO READ:മധ്യപ്രദേശില്‍ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം

സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ നോണ്‍ സ്ട്രൈക്കര്‍ റണ്ണൗട്ടാ ഇക്കാര്യം പറഞ്ഞാണ് അടിയുടെ തുടക്കം. സിംഗിളിനായി ഓടാമായിരുന്നെങ്കിലും സ്ട്രൈക്കര്‍ റണ്ണിനായി ഓടാതെ ക്രീസില്‍ നിന്നു. നോണ്‍ സ്ട്രൈക്കറോട് ഓടേണ്ടെന്ന് പറയുകയും ചെ്തു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോണ്‍ സ്ട്രൈക്കര്‍ റണ്ണിനായി ഓടി സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയിരുന്നു. അയാളെ എതിര്‍ ടീം റണ്ണൗട്ടാക്കുകയും ചെയ്തു.
തന്നെ റണ്ണൗട്ടാക്കിയതിന് സ്ട്രൈക്കറോട് എന്തോ പറ‍ഞ്ഞശേഷം തിരികെ ഡഗ് ഔട്ടിലേക്ക് നടന്ന നോണ്‍ സ്ട്രൈക്കര്‍ വീണ്ടും എന്തോ പ്രകോപനപരമായി പറയുന്നതും ഇതുകേട്ട് സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ബാറ്റര്‍ പിന്നാലെ ഓടിവന്ന് ഔട്ടായി പോകുന്ന ബാറ്ററെ അടിക്കുകയുമായിരുന്നു.

ALSO READ:പല സീനുകളിലും വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം ആണ്, വിനായകന്റെ ഏറ്റവും മികച്ച കഥാപാത്രമാകും ഇത്; ഗൗതം മേനോൻ

തിരിച്ചു തല്ലാന്‍ ശ്രമിച്ചതോടെ അടി കൂട്ടയടിയായി മാറുകയായിരുന്നു. ഇതിനിടെ എതിര്‍ ടീം താരങ്ങളും പുതിയ ബാറ്ററുമെല്ലാം പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടിപെട്ടന്നൊന്നും ശമിച്ചില്ല. സോഷ്യൽ മീഡിയയിൽ അടിയുടെ ഈ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും ഈ വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here