ചായക്കൊപ്പം ബീഫ് കട്‌ലറ്റ്; ഇത് പൊളിക്കും

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് കട്‌ലറ്റുകൾ. രുചികരമായ ബീഫ് കട്‌ലറ്റ് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ ഇതാ റെസിപി.

ചേരുവകള്‍

ബീഫ് – 1/4 കിലോ

സവാള -2

പചമുളക് – 3

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/2 സ്പൂണ്‍

ഗരം മസാല -1/2റ്റീസ്പൂണ്‍

മഞ്ഞള്‍പൊടി – 1/4റ്റീസ്പൂണ്‍

ഉരുളന്‍ കിഴങ്ങ് -1

വേപ്പില – ആവശ്യത്തിന്

മുട്ട – 2

മല്ലിയില – 2 ഇതള്‍

വെളിച്ചെണ്ണ – ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

ബ്രഡ്ക്രംസ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച ശേഷം മിക്‌സ്‌ ചെയ്‌തെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടക്കുക. ഒരു പാനില്‍ അൽപം ഓയില്‍ ഒഴിച്ച് സവാള നല്ലവണ്ണം വഴറ്റി ഇതിലേക്ക് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, ഉരുളക്കിഴങ്ങ്, വേവിച്ച ബീഫ്, മല്ലിയില, വേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി വെന്ത ശേഷം വാങ്ങിവെച്ച് ചൂടാറുമ്പോള്‍ കട്‌ലറ്റ് ഷേപ്പില്‍ പരത്തുക. പിന്നീട് മുട്ടയിലും ബ്രഡ്ക്രംസിലും മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.

ALSO READ; വെജിറ്റബിള്‍ കുറുമ ഇങ്ങനെ ഉണ്ടാക്കിനോക്കൂ; പാത്രം കാലിയാകുന്നത് അറിയില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News