ആരോഗ്യം സംരക്ഷിക്കാം, വിശപ്പും മാറ്റം; ഉണ്ടാക്കാം ബീറ്റ്റൂട്ട് ഇഡലി

ഇഡലി ഒരു ജനപ്രിയ ദക്ഷിണേന്ത്യൻ ഭക്ഷണമാണ്, നമ്മളിൽ മിക്കവരും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇഷ്ട്ടപെടുന്ന ഒരു വിഭവം കൂടിയാണ്. എല്ലാ ക്ലാസിക് ഇഡലി പാചകക്കുറിപ്പുകളും നമ്മൾക്ക് പരിചിതമാണെങ്കിലും, തീർച്ചയായും പരീക്ഷിക്കാവുന്ന ആരോഗ്യകരവും പോഷകപ്രദവുമായ ഒരു ബീറ്റ്‌റൂട്ട് ഇഡ്‌ലി. ദിവസേന ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ പലതുണ്ട് ​ഗുണം. വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും ബീറ്റ്‌റൂട്ട് വളരെ നല്ലത്. എങ്കിൽ ബീറ്റ്റൂട്ട് ഇഡലി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Also read:നല്ല പൂപോലെയുള്ള ഇഡലി വേണോ? പഞ്ചസാരകൊണ്ടൊരു പൊടിക്കൈ

ആവശ്യ സാധനങ്ങൾ
1 കപ്പ് ലൈറ്റ് റോസ്റ്റ് റവ
1 കപ്പ് തൈര്
1/2 കപ്പ് ബീറ്റ്റൂട്ട് പ്യൂരി
1/2 കഷ്ണം ഇഞ്ചി
3 പച്ചമുളക്
1 ടീസ്പൂൺ കശുവണ്ടി
1 ടീസ്പൂൺ ഉഴുന്ന് പരിപ്പ്
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്

Also read:‘ഹന്ന മോൾ അത് സാധിച്ചെടുത്തു’, സന്തോഷവാർത്ത പങ്കിട്ട് സലീം, ഈ പ്രായത്തിൽ ആർക്കും സാധികാത്ത നേട്ടങ്ങൾ, അഭിനന്ദിച്ച് ആരാധകർ

തയ്യാറാകുന്ന വിധം

1 . ആദ്യം ബീറ്റ്റൂട്ട് മുറിച്ച് ഒരു ജാറിൽ എടുത്ത് അതിലേക്ക് പച്ചമുളകും ഇഞ്ചിയും ചേർത്ത് അൽപം വെള്ളം കലർത്തി അരക്കിച്ചെടുക്കുക.

2.റവ, തൈര്, ഉപ്പ്, ബീറ്റ്റൂട്ട് പ്യൂരി എന്നിവ ഒരു പാത്രത്തിൽ ഇട്ടു അല്പം വെള്ളം ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കുക. കുറച്ചു സമയം മാറ്റി വയ്ക്കുക.

3.ഇനി ഒരു പാൻ എടുത്ത് അതിൽ കുറച്ച് എണ്ണ ചൂടാക്കുക. കടുക്, ഉലുവ, ചെറുതായി അരിഞ്ഞ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക .

4. പാനിൽ യോജിപ്പിച്ച എല്ലാ സാധനങ്ങളും മാവിൽ ചേർത്ത് നന്നായി ഇളക്കുക.

5.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇഡ്ഡലി മാവ് തയ്യാറാക്കുക.

6.എല്ലാ അച്ചുകളിലേക്കും മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക. ബീറ്റ്റൂട്ട് ഇഡ്ഡലി തയ്യാർ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here