
കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് ബീറ്റ്റൂട്ട് ജ്യൂസ് വൻ ഫേമസാകുന്നത്. പിന്നാലെ എല്ലാവരും തങ്ങളുടെ ഡയറ്റ് പ്ലാനുകളിൽ ബീറ്റ്റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്താറുണ്ട്. ഹൃദയം, ത്വക്ക്, തലമുടി, കരള്‍ എന്നിവയ്ക്ക് ഏറെ ഗുണമുള്ളതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വർദ്ധിച്ചിട്ടുണ്ട്.
ഹൃദയത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി ബീറ്റ്റൂട്ട് നല്ല പച്ചക്കറിയാണ്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് നല്ലൊരു മാർഗം കൂടിയാണ്. ബീറ്റ്റൂട്ടിലുള്ള നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ റിലാക്സ് ചെയ്യിപ്പിക്കുകയും രക്തയോട്ടത്തിന് സഹായിക്കുകയും ചെയ്യുന്നു.
ഒരു ദിവസം എത്ര കുടിക്കണം?
ഒരു ദിവസം 250 മുതൽ 500 മില്ലി വരെ കുടിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മികച്ച ഫലം ലഭിക്കുന്നതിനായി, വ്യായാമം ചെയ്യുന്നതിന് രണ്ടു മുതൽ മൂന്ന് മണിക്കൂറിന് മുന്നേ കുടിക്കണമെന്ന് പറയുന്നു.
ആരൊക്കെ ഒഴിവാക്കണം?
ഏറ്റവും താഴ്ന്ന നിലയിൽ രക്തസമ്മർദ്ദമുള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നു. തലകറക്കമുണ്ടാകുന്നതിനുള്ള സാധ്യതകള്‍ വളരെയധികം കൂടുതലാണെന്ന് വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. കിഡ്നി സ്റ്റോണുള്ളവരും കുടിക്കാൻ പാടില്ലെന്ന് വിദഗ്ധർ പറയുന്നു. ബീറ്റ്റൂട്ടിൽ ഓക്സലൈറ്റുകളുള്ളതിനാൽ കാൽഷ്യവുമായി ചേർന്ന് കിഡ്നി സ്റ്റോണുണ്ടാകാൻ കാരണമാകുന്നു.
സുരക്ഷിതമായി ബീറ്റ്റൂട്ട് ജ്യൂസ് എങ്ങനെ കുടിക്കാം?
ഇഞ്ചി, നാരങ്ങ, കാരറ്റ് എന്നിവ നിങ്ങളുടെ ബീറ്റ്റൂട്ട് ജ്യൂസിനോടൊപ്പം ചേർക്കുകയാണെങ്കിൽ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. രക്തസമ്മർദ്ദമ്മുള്ളവർ ജ്യൂസ് കുടിക്കുകയാണെങ്കിൽ മാറ്റമുണ്ടായോ എന്ന് നോക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

