ബോധപൂർവം കുടിശ്ശിക വരുത്തുന്നവർക്ക് സൗജന്യം അരുത്: ബെഫി

ബോധപൂർവ്വം കുടിശ്ശിക വരുത്തുന്നവർക്കും, വഞ്ചനാകുറ്റം ആരോപിച്ചിട്ടുള്ളവർക്കുമടക്കം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ സൗജന്യം നൽകാൻ തീരുമാനിച്ചതിനെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ . ഇത്തരക്കാർക്ക് 12 മാസത്തിനു ശേഷം പുനർവായ്പ നൽകാനും റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതിന് എതിരെയും ബെഫി പ്രതിഷേധിച്ചു.

ബെഫി കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അഖിലേന്ത്യാ തലത്തിൽ റിസർവ്വ് ബാങ്ക് ഓഫീസുകൾക്കു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി തിരുവനന്തപുരം റിസർവ് ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി പി.നന്ദകുമാർ, എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ വർക്കിങ്ങ് പ്രസിഡന്റ് ടി.ആർ.രമേശ്, ബെഫി സംസ്ഥാന ജോ.സെക്രട്ടറി കെ.ടി.അനിൽ കുമാർ, സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. എന്നിവർ അഭിവാദ്യം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് എസ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News