വിജയകാന്തിന്റെ ക്യാപ്റ്റൻ പേരിനു പിന്നിൽ

തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. 1991 പുറത്തിറങ്ങിയ ക്യാപ്റ്റൻ പ്രഭാകർ എന്ന തമിഴ് ക്ലാസിക് ചിത്രത്തോടെയാണ് വിജയകാന്തിന് ആരാധകർക്കിടയിൽ ക്യാപ്റ്റൻ എന്ന പേര് ലഭിക്കുന്നത്.വിജയകാന്തിന്റെ നൂറാമത്തെ ചിത്രമായിരുന്നു ഇത്.
ALSO READ: ‘വ്യക്തികളെയാണ് ക്ഷണിച്ചത്, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പോകാൻ അവകാശമുണ്ട്’, മൃദുഹിന്ദുത്വ നിലപാടുമായി ശശി തരൂർ

തീഷ്ണമായ നോട്ടങ്ങളും സാധാരണ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ പോന്ന ആക്ഷന്‍ വൈഭവങ്ങളുമായാണ് വിജയകാന്ത് തമിഴ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്. 1979-ല്‍ എം എ കാജയുടെ ‘ഇനിക്കും ഇളമൈ’ ആണ് മധുരൈ സ്വദേശി വിജയ്‌രാജ് എന്ന വിജയകാന്തിന്റെ ആദ്യ ചിത്രം. 1981-ല്‍ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘സത്തം ഒരു ഇരുട്ടറൈ’ ആണ് ആദ്യത്തെ ഹിറ്റ് ചിത്രം. 84ല്‍ പതിനെട്ടോളം സിനിമയില്‍ വരെ നായകനായ വിജയകാന്ത് അക്കാലത്തെ ആരാധകരിലും സ്‌റ്റൈല്‍ മന്നനോളം ഉയര്‍ന്നു. നൂറ്റമ്പതോളം സിനിമകളിലൂടെയാണ് വിജയ് കാന്ത് തമിഴകത്തിന്റെ സൂപ്പര്‍ താരമായത്.

ALSO READ: സർവകാല റെക്കോർഡിലേക്ക് സ്വർണവില; ഒരു ഗ്രാം സ്വര്‍ണത്തിന് 5890 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News