ബസ്സിൽ അപമര്യാദയായി പെരുമാറി; യുവാവിനെ പൊതിരെ തല്ലി യുവതി; മാപ്പ് പറഞ്ഞിട്ടും അടി നിർത്തിയില്ല

ബസ്സിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. തിരക്കേറിയ ബസിൽ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത യുവാവിനെയാണ് യുവതി കൈകാര്യം ചെയ്തത്. ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും യുവാവ് ചെവിക്കൊണ്ടില്ല. പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു. അതോടെയാണ് യുവതി പ്രതികരിച്ചത്. യുവാവിനെ പിടിച്ച് നിർത്തി മുഖത്തടിക്കുകയായിരുന്നു.

also read; അമല്‍ജ്യോതിയിലെ ശ്രദ്ധയുടെ ആത്മഹത്യ, അധികൃതരുടെ മാനസിക പീഡനമെന്ന് മാതാപിതാക്കള്‍

യുവാവ് മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും യുവതി അടി തുടർന്നു. അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല. യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here