ഫിഫ ലോകകപ്പ് 2026: അമേരിക്കയെ മറികടന്ന് ബെൽജിയം; ക്വാർട്ടറിൽ എതിരാളി സ്പെയിൻ

belgium

ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ആതിഥേയരായ അമേരിക്കയെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സിയാറ്റലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ക്വാർട്ടർ ഫൈനലിൽ ശനിയാഴ്ച്ച അവർ സ്പെയിനിനെ നേരിടും.ചാൾസ് ഡി കെറ്റേലെയറിന്റെ ഇരട്ടഗോളോടെ ആദ്യ പകുതിയിൽ തന്നെ ആധിപത്യം സ്ഥാപിച്ച ബെൽജിയത്തിനായി രണ്ടാം പകുതിയിൽ വനാകെണും ഇഞ്ചുറി ടൈമിൽ ലുകാകുവും ഗോളുകൾ നേടിയപ്പോൾ അമേരിക്കയുടെ ആശ്വാസഗോൾ ആദ്യ പകുതിയിൽ ടിൽമാൻ നേടി.

അമേരികായുടെ പരാജയത്തോടെ ടൂർണമെന്റിന് അരങ്ങൊരുക്കിയ ആതിഥേയ രാജ്യങ്ങൾ എല്ലാം തന്നെ അവസാന എട്ടിൽ എത്താതെ പുറത്തായി. കളിയുടെ അൻപതാം മിനുട്ടിലാണ് ബെൽജിയം അക്കൗണ്ട് തുറന്നത്. ലിയാൻഡ്രോ ട്രോസാർഡിന്റെ ക്രോസ് ചാൾസ് ഡി കെറ്റേലെയ കൃത്യമായി വലയിൽ എത്തിക്കുകയായിരുന്നു.എന്നാൽ അധികം വൈകാതെ 31ആം മിനുട്ടിൽ ഒരു മികച്ച ഫ്രീ കിക്കിലൂടെ അമേരിക്ക തിരിച്ചടിച്ചു.

പക്ഷെ പിന്നീട് കണ്ടത് ബെൽജിത്തിന്റെ ആധിപത്യം ആയിരുന്നു. ഗോൾ വീണുണ്ടു മിനുറ്റുകൾക്കകം ട്രോസാർഡിന്റെ ക്രോസിൽ തല വച്ച് കെറ്റേലെയർ ടീമിന്റെ ലീഡ് പുനഃസ്ഥാപിച്ചു. അമേരിക്കൻ താരത്തിന്റെ പിഴവിൽ നിന്നും തനിക്കു ലഭിച്ച പന്ത് ഒരു മികച്ച ഷോട്ടിലൂടെ വലയിലാക്കി വനാകടീമിന്റെ ലീഡ് ഉയർത്തി. കളിയുടെ അവസാന നിമിഷങ്ങളിൽ ലുകാകു ഗോൾ നേടിയതോടെ അമേരിക്കയുടെ പരാജയം പൂർണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News