
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് സ്വരാജിന്റെ അധ്യാപകർ – സഹപാഠികൾ – സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച ഒരു വട്ടം കൂടിയെൻ പ്രിയ സ്വരാജിനൊപ്പം പരിപാടി ആകർഷകമായി. നിലമ്പൂർ ഗ്രീൻ ആർട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എഴുത്തുകാരി കെ ആർ മീര ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരിയും സ്വരാജിന്റെ കോളേജ് അധ്യാപികയുമായിരുന്ന ഡോ. മിനി പ്രസാദ് പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. എം. കെ. ദിവാകരൻ മാഷ്, ത്രേസ്യാമ്മ ടീച്ചർ, എ കെ ബേബി മാഷ്, സുരേഷ് തിരുവാലി, ഡോ. അനൂപ് ടി എൻ, സിന്ധു ശങ്കർ, അഡ്വ. ബിജു ജോൺ, നവീൻ പ്രസാദ്, ലെനിൻ കെ ജയിംസ്, മുജീബ് മമ്പാടൻ, ദീപ ദിവാകർ, പി കെ വിനോദ്, സുരേഷ് നടുവത്ത്, സി കെ രാധാകൃഷ്ണൻ, പിഷാരടി മാസ്റ്റർ, മുജീബ് കരുളായി, പി. ദേവാനന്ദ് തുടങ്ങിയവർ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു.
Also Read: വഴിക്കടവ് സംഭവം: കോൺഗസ് പ്രവർത്തകൻ പിടിയിലായപ്പോൾ മിണ്ടാട്ടം മുട്ടി കോൺഗ്രസ്
സ്വരാജ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രിയപ്പെട്ടവരെ എല്ലാവരും കൂടെ ഉണ്ടാവണമെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി ഇടപെടണമെന്നും സ്വരാജ് പറഞ്ഞു. ബിജി എബ്രഹാം സ്വാഗതവും മനോഹർ വർഗീസ് നന്ദിയും പറഞ്ഞു.




കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

