മിഷൻ ബേലൂർ മഘ്‌ന; ദൗത്യം ഏഴാം ദിനത്തിലേക്ക്

ബേലൂര്‍ മഘ്‌നയെ പിടികൂടാനുള്ള ശ്രമം ഏഴാം ദിനത്തിലേക്ക് കടന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ്‌ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കർണ്ണാടകയിൽ നിന്നുള്ള വനപാലകരും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്‌.

ALSO READ: കാട്ടാന ആക്രമണം; കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

വനം വകുപ്പ്‌ ദൗത്യ സംഘം ആനക്ക്‌ പിന്നാലെയുണ്ട്. എമ്മഡി തിരൂർ കുന്ന് ഭാഗങ്ങളിൽ നിന്നാണ് ഒടുവിൽ സിഗ്നൽ ലഭിച്ചിട്ടുള്ളത്. അതേസമയം അടിക്കാടുകളും മറ്റും കാട്ടിനുള്ളിൽ മയക്കുവെടിവെക്കാനുള്ള ശ്രമങ്ങൾക്ക്‌ തിരിച്ചടിയാണ്‌. കൂടെയുള്ള മറ്റൊരു മോഴയാന വനപാലകർക്ക്‌ നേരെ തിരിയുന്നതും പ്രതിസന്ധിയാണ്‌. അനുയോജ്യ സാഹചര്യം വരെ ആനയെ പിന്തുടരാനും ട്രാക്കുചെയ്യാനുമാണ്‌ വനം വകുപ്പ്‌ ശ്രമിക്കുന്നത്‌. പ്രാദേശിക വാച്ചർമ്മാരുൾപ്പെടെ അൻപതോളം പേർ വനത്തിനകത്ത്‌ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്‌.

ALSO READ: സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവറിൽ നിന്ന് കണ്ടെടുത്തത് ഒന്നര കിലോയിലധികം കഞ്ചാവ്; സംഭവം ഇടുക്കിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News