
ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നവരാണ് നമ്മൾ. അത് കഴിക്കുന്ന ഭക്ഷണത്തിൽ മാത്രമല്ല, വിളമ്പുന്ന രീതിയിലും ഉപയോഗിക്കുന്ന വസ്തുക്കളിലും ശ്രദ്ധിക്കണം. പലരുടെയും വീട്ടിൽ സ്റ്റീൽ അലുമിനിയം തവികൾ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ആണ് മരത്തവികൾ. ഇത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്.
സ്റ്റീൽ അല്ലെങ്കിൽ പ്ലാസ്റ്റിക് തവികൾക്ക് പകരം മരത്തവികൾ ഉപയോഗിച്ചാസൽ അതെങ്ങനെ ആരോഗ്യത്തിനു നല്ലതാവും എണ്ണവും നിങ്ങൾ ആലോചിക്കുന്നത്. അതൊന്നു നമ്മുക്ക് നോക്കാം.
പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹ തവികൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും രാസപ്രവർത്തനങ്ങൾ സംഭവിക്കുന്നു. ഇത് മിക്കപ്പോഴും ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. എന്നാൽ മരത്തവികളിൽ അങ്ങനെയല്ല. ലോഹം ചൂട് എളുപ്പത്തിൽ കടത്തി വിടുന്നതാണ്. അതുകൊണ്ടു മരത്തവികൾ ഉപയോഗിക്കുന്നതാണ് നല്ലത്.
മരത്തവി പൊതുവേ ബാക്ടീരിയകളെ വളർത്തുന്നു എന്നാണ് പലരും കരുതുന്നത്. എന്നാൽ അത് ശരിയല്ല. കാരണം ഇത് മരത്തിന്റെ സുഷിരങ്ങൾ വഴി വെള്ളം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ബാക്ടീരിയ വളരുന്നതിനുള്ള സാധ്യത കുറവാണ്.
മരത്തവികൾ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും. തക്കാളി, വിനാഗിരി, അച്ചാറിനായി ഉപയോഗിക്കുന്ന പച്ചക്കറികൾ തുടങ്ങിയ പുളിയുള്ള ഭക്ഷണപദാർത്ഥങ്ങളോടൊപ്പം മരത്തവികൾ ഉപയോഗിക്കുന്നത് നല്ലതാണ്.
മരത്തവി ഉപയോഗിക്കുന്നത് മൂലം പാത്രങ്ങളിൽ പോറലുകൾ വരുകയില്ല. മിക്ക മരത്തവികളും മാവ്, മുള തുടങ്ങിയ വേഗത്തിൽ വളരുന്നതും പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്നതുമായ മരങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. മര ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ പരിസ്ഥിതിയേയും സംരക്ഷിക്കുന്നു.
(Disclaimer: ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങൾക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കും വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

