‘ഒഴിപ്പിക്കല്‍ നോട്ടീസ്’; അമര്‍ത്യ സെന്നിന് പിന്തുണയുമായി തെരുവില്‍ പ്രതിഷേധം

നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിന് വിശ്വഭാരതി സര്‍വകലാശാല നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നിരവധി അക്കാദമിക് വിദഗ്ധരും കലാകാരന്‍മാരും സെന്നിന് പിന്തുണയായി ശാന്തിനികേതനിലെ തെരുവിലിറങ്ങി.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷ്, ചിത്രകാരന്‍ ശുഭപ്രശ്ന, ജോഗന്‍ ചൗധരി, ഗായകനും മുന്‍ എം.പിയുമായ കബീര്‍ സുമന്‍ എന്നിവരും മറ്റ് പ്രമുഖ അക്കാദമിക് വിദഗ്ധരും ശാന്തിനികേതനിലെ അമര്‍ത്യ സെന്നിന്റെ വീടായ പ്രതിചിക്ക് മുന്‍പില്‍ ധര്‍ണ നടത്തി.
അമര്‍ത്യ സെന്നിന്റെ ശാന്തിനികേതനിലെ വസതിയുള്‍പ്പെടുന്ന ഭൂമി മെയ് ആറിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല നേരത്തെ ഒഴിപ്പിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഈ ഭൂമി സെന്‍ അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും ഉത്തരവ് പാലിക്കാത്തപക്ഷം അദ്ദേഹത്തെ കുടിയൊഴിപ്പിക്കുമെന്നാണ് സര്‍വകലാശാല മുന്നറിയിപ്പ്.

അതേസമയം കീഴ്ക്കോടതി ഉത്തരവ് വരുന്നതുവരെ വിശ്വഭാരതി സര്‍വകലാശാലയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്തിരുന്നു. കേസ് മെയ് 10ന് കീഴ്ക്കോടതിയില്‍ വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here