
പശ്ചിമ ബംഗാളില്‍ നര്‍ത്തകിയും ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരിയുമായ യുവതിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മദ്യപാനികളായ ഒരുകൂട്ടം യുവാക്കള്‍ യുവതിയെ പിന്തുടരുന്നരുന്നതിനിടയിലാണ് അപകടമുണ്ടായത്. മദ്യപ സംഘത്തില്‍ നിന്നും യുവതിയെ രക്ഷിക്കുന്നതിനായി അവരുടെ കാറിന്റെ വേഗത ഡ്രൈവര്‍ വര്‍ധിച്ചപ്പോഴാണ് അപകടമുണ്ടായത്.
സുതാന്ത്ര ഛത്തോപാദ്യയായാണ് അപകടത്തില്‍ മരിച്ചത്. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ചന്ദേര്‍നഗര്‍ സ്വദേശിയാണിവര്‍. ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് നാല് പേര്‍ക്ക് നിസാരമായ പരുക്കുകള്‍ ഏറ്റിട്ടുണ്ട്.
ALSO READ: സിപിഐഎം ബംഗാള്‍ സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു
യുവതിയുടെ വാഹനത്തെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ ചന്ദന്‍നഗറില്‍ നിന്നും ബിഹാറിലെ ഗയയിലേക്ക് മറ്റ് നാലു സഹപ്രവര്‍ത്തകരുമായി യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് യുവാക്കളുടെ ശല്യമുണ്ടായതെന്നാണ് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ രാജ്ഡിയോ ശര്‍മ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരിക്കുന്നത്.
ഈസ്റ്റ് ബുര്‍ദ്വാന്‍ ജില്ലയിലെ ബുദ്ബുദില്‍ നാഷണല്‍ ഹൈവേയിലുള്ള പെട്രോള്‍ പമ്പിലെത്തിയപ്പോഴാണ് അവിടെക്ക് മദ്യപിച്ച് ലക്കുകെട്ട യുവാക്കള്‍ എത്തിയത്. അവിടെവച്ച് തന്നെ ഇവര്‍ യുവതിയെ അസഭ്യം പറയുന്നുണ്ടായിരുന്നു. ദീര്‍ഘദൂരം ഈ യുവാക്കള്‍ യുവതിയെയും വാഹനത്തെയും പിന്തുടര്‍ന്നു. പാനാഗറിലെത്തിയപ്പോള്‍ ഇവര്‍ വാഹനത്തിന് മുന്നിലേക്ക് ഓവര്‍ടേക്ക് ചെയ്യുകയും ഇത് അപകടത്തിലേക്ക് നയിക്കുകയുമായിരുന്നു.
ഇതിനിടയില്‍ വാഹനത്തിന്റെ ദിശമാറ്റാനായി ഡ്രൈവര്‍ വേഗത കൂട്ടി മറ്റൊരു റോഡിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഒരു പൊതു ശൗചാലയത്തിലും ആക്രിക്കടയിലും ഇടിച്ചാണ് നിന്നത്. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here