രഞ്ജി ട്രോഫി: ബംഗാൾ- കേരളം മത്സരം സമനിലയിൽ

ranji-keralam-cricket

കൊല്‍ക്കത്തയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം- ബംഗാള്‍ മത്സരം സമനിലയില്‍. ആറ് വിക്കറ്റെടുത്ത ബംഗാളിന്റെ ഇഷാന്‍ പോരല്‍ ആണ് കളിയിലെ താരം. സ്‌കോര്‍: കേരളം 356/9 ഡിക്ലയര്‍, ബംഗാള്‍ 181/3.

മധ്യനിരയിലെ ജലജ് സക്‌സേന (84), സല്‍മാന്‍ നിസാര്‍ (95*), മുഹമ്മദ് അസ്ഹറുദ്ദീന്‍ (84) എന്നിവരുടെ ബാറ്റിങ് മികവിലാണ് കേരളം മികച്ച സ്‌കോര്‍ നേടിയത്. ബംഗാളിന്റെ ഇഷാന്‍ പോരല്‍ ആറ് വിക്കറ്റെടുത്തു.

Read Also: സെഞ്ചുറിയുമായി ഡി സോര്‍സിയും സ്റ്റബ്‌സും; രണ്ടാം ടെസ്റ്റിലും വെള്ളം കുടിച്ച് ബംഗ്ലാ കടുവകള്‍

ബംഗാള്‍ ബാറ്റിങ് നിരയില്‍ ശുവം ഡെയും സുദീപ് ചാറ്റര്‍ജിയും അര്‍ധ സെഞ്ചുറി നേടി. സുദീപ് കുമാര്‍ ഘരമി 31 റണ്‍സെടുത്തു. കേരളത്തിന്റെ ആദിത്യ സര്‍വാതെയ്ക്ക് രണ്ടും ജലജ് സക്‌സേനയ്ക്ക് ഒന്നും വിക്കറ്റുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News